മീശപിരിച്ച് മാസ്സായിട്ട് നടന്ന് ഒരു പോക്ക്, എങ്ങോട്ട് ? ജയിലിലേക്ക്; കേസ് വധശ്രമം, പ്രതി മീശക്കാരൻ വിനീത്

ടിക്ക് ടോക്ക്, ഇൻസ്റ്റാഗ്രാം താരം വീണ്ടും അറസ്റ്റിൽ. ഇത്തവണ കേസ് കൊലപാതക ശ്രമം. മടവൂർ കുറിച്ച് സ്വദേശി സമീർഖാനെ കമ്പി വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് മീശ വിനീതിനെ റിമാൻഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേരും ഒളിവിലാണ്. ഇക്കഴിഞ്ഞ പതിനാറാം തിയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

Also Read; ഗാസയില്‍ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

ഒരു കാലത്ത് മീശ പിരിച്ചുള്ള റീലിസിലൂടെ ശ്രദ്ധേയനായ വിനീത് കുറച്ചു നാളുകളായി പല ക്രിമിനൽ കേസുകളിലെയും പ്രതിയായിരുന്നു. സമീർഖാന്റെ സുഹൃത്ത് ജിത്തു വിനീത് അടക്കമുള്ള ആറംഗസംഘത്തിലെ റഫീഖിനെ സമീർഖാന്റെ ഫോണിലൂടെ ചീത്ത വിളിച്ചു, ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. ഫോൺ വിളിക്ക് പിന്നാലെ റഫീഖും വിനീതുമടക്കമുള്ള സംഘം സമീർഖാനെയും ജിത്തുവിനെയും തിരക്കിയെത്തി. സംഭവസമയത്ത് ജിത്തു മുങ്ങി, ഇതോടെ അക്രമി സംഘം സമീർഖാനെ ആക്രമിക്കുകയും, കമ്പി വാദി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ സമീർഖാൻ ആശുപത്രിയിലാണ്.

Also Read; കൊല്ലത്ത് ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

ഒളിവിലായിരുന്ന മീശക്കാരൻ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. റിമാൻഡിലായ വിനീത് മാധ്യമങ്ങൾക്ക് മുന്നിലൂടെ മീശ പിരിച്ച് കൂസലില്ലാതെ നടന്നു. ഒപ്പമുണ്ടായിരുന്ന മറ്റു പ്രതികളുടെ വിവരം ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. മുൻപ് ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ വിനീത് അറസ്റ്റിലായിരുന്നു. നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും ഇയാളുടെ ഫോണിൽ നിന്ന് കണ്ടെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ വിനീത് പെട്രോൾ പമ്പ് മാനേജരുടെ പണം കവർന്ന കേസിലും പിന്നീട് അറസ്റ്റിലായിരുന്നു. അതിനിടെയാണ് ഇപ്പോൾ വധശ്രമ കേസിലും പിടിയിലായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News