‘പഴയ സാധനങ്ങൾ വിൽക്കുന്നു’, ആരോപണം ഉന്നയിച്ചവർക്കെതിരെ പരാതി നൽകി മീഷോ

ഇ -കൊമേഴ്‌സ് സ്ഥാപനമായ മീഷോക്ക് ഉപഭോക്താക്കൾ ഏറെയാണ്. കുറഞ്ഞവിലയിൽ ഇഷ്ടപെട്ട സാധനങ്ങൾ വാങ്ങാം എന്നതാണ് മറ്റ് ഓൺലൈൻ ആപ്പുകളിൽ നിന്ന് മീഷോയുടെ പോപ്പുലാരിറ്റി വർധിക്കാൻ കാരണം.

ഇപ്പോഴിതാ കമ്പനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച ആറ് പേർക്കെതിരെ പരാതി നൽകിയിരിക്കുയാണ് മീഷോ. പഴയതും ആവശ്യമില്ലാത്തതുമായ  സാധനങ്ങൾ വിൽക്കാനും പുനർവിൽപ്പന നടത്താനും പ്ലാറ്റ്ഫോം അനുവദിച്ചതായി പ്രചാരണം നടത്തിയവർക്കെതിരെയാണ് മീഷോയുടെ പരാതി. പരാതിയിൽ വൈറ്റ്‌ഫീൽഡ് സിഇഎൻ ക്രൈം പൊലീസ് സ്‌റ്റേഷൻ കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

ALSO READ: വീണ്ടും തീയതി നീട്ടി; ആധാർ സൗജന്യമായി പുതുക്കാം

ഇക്കാര്യം തെറ്റാണ് എന്നും അടിസ്ഥാനരഹിതമെന്നുമാണ് മീഷോ പറഞ്ഞത്. ഇത്തരം സെക്കൻഡ് ഹാൻഡ് വസ്തുക്കളുടെ വിൽപ്പനയിൽ തങ്ങൾ ഏർപ്പെട്ടിട്ടില്ല,” എന്നും മീഷോ വ്യക്തമാക്കി. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തിൽ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ പ്രവർത്തനനത്തെ മോശമായി ബാധിക്കുമെന്നും ബിസിനസ്സ് കുറയാൻ കാരണമാകുമെന്നും മീഷോ വ്യക്തമാക്കി. പ്രചരിക്കുന്ന ആരോപണങ്ങളിൽ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ ചിത്രങ്ങൾ കാണിച്ച് ക്വാളിറ്റി ഇല്ലാത്ത ഉത്പന്നങ്ങൾ വിൽക്കുന്നതായി പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News