മലഞ്ചരിവുകള്‍ കീഴടക്കാന്‍ കൈകള്‍ മതി! ഇത് ചൈനയുടെ സ്വന്തം ‘സ്‌പൈഡര്‍ വുമണ്‍’

ഒരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ നൂറുമീറ്ററിലധികം നീളമുള്ള ക്ലിഫുകള്‍ ചാടിക്കയറുന്ന ചൈനീസ് വനിതയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ താരം. പുരാതന മിയാവ് പാരമ്പര്യത്തിലെ, കൈകള്‍ കൊണ്ട് മലഞ്ചരിവുകള്‍ കയറുന്ന ലോകത്തിലെ ഒരേയൊരു വനിതയാണിപ്പോള്‍ ചൈനയില്‍ നിന്നുള്ള 43കാരിയായ ലുവോ ഡെംഗ്പിന്‍. 108 മീറ്ററോളം നീളമുള്ള ക്ലിഫുകള്‍, അതായത് 30 നില കെട്ടിടത്തിന്റെ നീളമുള്ളവ പ്രയാസമില്ലാതെ കയറാന്‍ ലുവോയ്ക്കാവും.

ALSO READ: യുപിയില്‍ മകളുടെ കാമുകനാണെന്നറിയാതെ വാടകകൊലയാളിക്ക് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി 42 കാരി; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്!

പിതാവിന്റെ മേല്‍നോട്ടത്തില്‍ പതിനഞ്ചാം വയസിലാണ് ലുവോ ഈ രീതി പരിശീലിച്ച് തുടങ്ങിയത്. ആദ്യം ആണ്‍കുട്ടികളുമായി മത്സരിക്കാന്‍ വേണ്ടിയായിരുന്നു. പിന്നീട് ജീവനോപാദിയായി ഔഷധ സസ്യങ്ങളും വളമായി ഉപയോഗിക്കാവുന്ന പക്ഷികാഷ്ഠങ്ങള്‍ ശേഖരിക്കാനും ഇത് വഴി ലുവോയ്ക്ക് സാധിച്ചു.

ആണ്‍കുട്ടികള്‍ മാത്രമേ ഇത് കഴിയു എന്ന് ചിലര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ എല്ലാവരും തുല്യരാണെന്നാണ് തന്റെ വിശ്വാസം. അതുകൊണ്ടാണ് മലകയറാന്‍ പഠിച്ചത്. ഇതോടെയാണ് സ്‌പൈഡര്‍ വുമണായി തന്റെ യാത്ര ആരംഭിച്ചതെന്നാണ് 2017ല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ലുവോ അന്ന് പറഞ്ഞത്.

തന്റെ പ്രദേശത്ത് വലിയ വികസനങ്ങള്‍ വരുന്നതിന് മുമ്പ് സ്ഥിരം ഇത്തരം ആവശ്യങ്ങള്‍ക്കായി മലഞ്ചരിവുകള്‍ കയറുമായിരുന്നു ലുവോ. വിദേശികള്‍ക്ക് അത് കാണുമ്പോള്‍ ഭയമായിരുന്നെന്ന് അവര്‍ ഓര്‍ക്കുന്നു. കൈകൊണ്ട് പാറയില്‍ പിടിച്ചുകയറി കൈകളില്‍ തഴമ്പായെന്നും അവര്‍ പറയുന്നു.

ALSO READ: അമ്പോ.. ഇതെന്താ ഈ കാണുന്നത്! സ്റ്റിയറിങ് വീലുകൾ ഇല്ലാത്ത സൈബർക്യാബുമായി മസ്‌ക്

മിയാവ് വിഭാഗത്തില്‍പ്പെട്ടവര്‍ മലയോര പ്രദേശങ്ങളിലാണ് കൂടുതലും ജീവിച്ചിരുന്നത്. അവരുടെ രീതിയില്‍ മലമുകളില്‍ മൃതദേഹം സംസ്‌കരിക്കുന്നത് സെന്‍ട്രല്‍ ചൈനയിലെ അവരുടെ മാതൃഭൂമിയെ ഒരു നോക്കുകാണാന്‍ മരണമടഞ്ഞവര്‍ക്ക് അവസരമുണ്ടാക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. കാലങ്ങള്‍ പോകുന്നതനുസരിച്ച് മലകയറുന്നത് പാരമ്പര്യമായി തുടര്‍ന്നുകൊണ്ടിരുന്നു.

ഇന്ന് അത് വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗം മാത്രമായി. പലര്‍ക്കും എങ്ങനെയാണ് ഔഷധങ്ങള്‍ ശേഖരിക്കുന്നതെന്ന് കാണാന്‍ ആഗ്രഹം ഉണ്ടെന്ന് പറയുകയും അതിനായി പണം നല്‍കുകയും ചെയ്യുമെന്ന് സഞ്ചാരികളെ കുറിച്ച് പറഞ്ഞപ്പോള്‍ ലുവോ വെളിപ്പെടുത്തി. സ്‌പൈഡര്‍ വുമണ്‍ എന്ന പേര് തനിക്ക് അഭിമാനമാണെന്നും അവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News