കണ്ടാൽ സാക്ഷാൽ രജിനി തന്നെ, പക്ഷെ ആളൊരു പാവം ചായക്കടക്കാരൻ: വൈറലായ കേരളത്തിൻ്റെ തലൈവരുടെ ചിത്രം

കണ്ടാൽ സാക്ഷാൽ രജിനികാന്ത് തന്നെ എന്ന് തോന്നിപ്പിക്കുന്ന ഒരു മനുഷ്യനുണ്ട് ഫോർട്ട് കൊച്ചിയിലെ ചായക്കടയിൽ. അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സുധാകരപ്രഭു എന്നാണ് ഇദ്ദേഹത്തിന്റെ പേര്. നടൻ നാദിർഷാ ആണ് ഇദ്ദേഹത്തെ ആദ്യമായി കേരളത്തിനും ലോകത്തിനും തന്നെ പരിചയപ്പെടുത്തിക്കൊടുത്തത്. രണ്ടു ദിവസങ്ങൾക്ക് മുൻപ് നാദിർഷാ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ സുധാകരപ്രഭുവിനെ ചേർത്ത് നിർത്തി ഒരു സെൽഫി ഇട്ടപ്പോഴാണ് ആള് കേറി വൈറലാകുന്നത്. ഇപ്പോൾ ദേശീയ മാധ്യമങ്ങൾ വരെ ഈ ചായക്കടക്കാരൻ തലൈവരുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യുകയാണ്.

ALSO READ: വികസനകുതിപ്പിന് കരുത്തേകുന്ന ഒന്നായിരിക്കും വിഴിഞ്ഞം തുറമുഖം;  മുഖ്യമന്ത്രി

ഫോർട്ട് കൊച്ചി പട്ടാളം റോഡിലാണ് ഈ 63കാരന്റെ ചായക്കട. ഹൃദയം നിറഞ്ഞ ചിരിയോടെ വർഷങ്ങളായി ഇദ്ദേഹം ഇവിടെയുണ്ട്. തന്റെ മുടിയും താടിയും ചായം പൂശുന്നത് നിർത്തിയതോടെയാണ് ഇതെല്ലാം ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. പെട്ടെന്ന് സുഹൃത്തുക്കളും നാട്ടുകാരും തനിക്ക് രജനികാന്തിനോട് സാമ്യമുണ്ടെന്ന് കമന്റ് ചെയ്യാൻ തുടങ്ങിയെന്നും നരച്ച താടി തടവിക്കൊണ്ട് അദ്ദേഹം പറയുന്നു.

ALSO READ: ‘കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ല’; വി‍ഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

‘ഞാൻ 23 വർഷമായി ചായക്കട നടത്തുന്നു. പാചകം എനിക്ക് വളരെയധികം ഇഷ്ടമാണ്. കടയിൽ വരുന്ന ഓരോരുത്തരും ചായ കുടിക്കുന്നതോടൊപ്പം തന്നെ എന്നെയും നോക്കുന്നു. ഒരു ജാപ്പനീസ് ടൂറിസ്റ്റ് പോലും അടുത്തിടെ എന്നോടൊപ്പം സെൽഫികൾ എടുത്തിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി ഫോർട്ട് കൊച്ചിയിലെത്തിയ നടനും സംവിധായകനുമായ നാദിർഷയ്ക്ക് നന്ദി’, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News