ഇനി വിമാനം പറക്കുമ്പോള്‍ ശബ്ദമുണ്ടാവില്ല ; ആ പരീക്ഷണവും വിജയം

പ്രായോഗികമായി നടപ്പാക്കാനായാല്‍ മികവുറ്റതും മലിനീകരണത്തോത് തീരെയില്ലാത്തതുമായ ഒരിന്ധനമാണ് ഹൈഡ്രജന്‍.വ്യവസായങ്ങളില്‍ മാത്രമല്ല ഗതാഗതമേഖലയിലും ഹൈഡ്രജന്‍ ഇന്ധനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.വരുംകാലങ്ങളില്‍ നമ്മുടെ ആകാശം ഭരിക്കുന്നത് ഹൈഡ്രജന്‍ വിമാനങ്ങളായേക്കുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.സിറിയസ് ജെറ്റ് എന്നു പേരുള്ള ലോകത്തെ ആദ്യ ഹൈഡ്രജന്‍ അധിഷ്ഠിത വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് വിമാനം പുറത്തിറക്കിയിരിക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള സിറിയസ് ഏവിയേഷന്‍ ലിമിറ്റഡ്.

ALSO READ ;ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും വിളിച്ച് പറയരുത്; കൈവെട്ട് പ്രസംഗത്തിനെതിരെ ജിഫ്രി മുത്തുകോയ തങ്ങള്‍

ഡിസൈന്‍ വര്‍ക്സ്, സ്റ്റോബര്‍ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഈ വിമാനം രൂപകല്‍പന ചെയ്ത് നിര്‍മിച്ചിരിക്കുന്നത്.
എയര്‍പ്ലേനുകളുടെയും ഹെലിക്കോപ്റ്ററുകളുടെയും പറക്കല്‍ രീതികള്‍ സന്നിവേശിപ്പിച്ച്രണ് രൂപകല്‍പന.
വികിരണം തീരെയില്ലാത്ത ഈ വിമാനം മുപ്പതിനായിരം അടി വരെ ഉയരത്തില്‍ പറക്കും. മണിക്കൂറില്‍ 323 മൈല്‍ വേഗത്തില്‍ പറക്കാനുള്ള ശേഷിയും ഇതിനുണ്ട്. 3 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഈ വിമാനം തീരെച്ചെറിയ തോതിലുള്ള ശബ്ദം മാത്രമാണ് പുറപ്പെടുവിക്കുക.

ALSO READ ;‘കൈ’ ചോരുന്നു കോണ്‍ഗ്രസ് അറിയുന്നുണ്ടോ? യാത്ര തുടങ്ങി, കൊഴിഞ്ഞു പോകും തുടങ്ങി!
1957 ലാണ് ഹൈഡ്രജന്‍ വിമാനങ്ങളുടെ പരീക്ഷണം തുടങ്ങിയത്. ആദ്യമായി പൂര്‍ണമായും ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കല്‍ നടന്നത് 1988 ഏപ്രില്‍ 15നാണ്. ഇത്തരത്തിലുള്ള ധാരാളം പദ്ധതികള്‍ ഇപ്പോള്‍ പണിപ്പുരയില്‍ വികസിക്കുകയാണ്. ഈ വര്‍ഷം ഇത്തരം വിമാനങ്ങളില്‍ ചിലതൊക്കെ രംഗത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News