ഹോട്ടലിലെ പാത്രം കഴുകി, വെയ്റ്ററായി… അമീര്‍ ഖാന്റെ ബോഡിഗാര്‍ഡ്,, ഒടുവില്‍ മിനി സ്‌ക്രീന്‍ ‘അമിതാഭ് ബച്ചനായി’; അറിയാം ഈ താരത്തെ!

കരിയര്‍ ആരംഭിച്ചത് 1991ല്‍ വന്‍ വിജയമായ ജാന്‍ തേരെ നാം എന്ന ചിത്രത്തിലൂടെ. പിന്നാലെ 1993ല്‍ പുറത്തിറങ്ങിയ കൊമേഷ്യലി സക്‌സസ് ചിത്രം ബോംബ് ബ്ലാസ്റ്റിലും അഭിനയിച്ചു. എന്നാല്‍ സിനിമകളില്‍ സജീവമാകാന്‍ ഈ താരത്തിന് കഴിഞ്ഞില്ല. കുട്ടിക്കാലം ഗുജറാത്തിലായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചതിന് പിന്നാലെ ജോലിക്കായി മുംബൈയിലെത്തി.

സംവിധായകന്‍ സുബാഷ് ഗായിയുടെ വീട്ടില്‍ താമസിച്ച് ഒരു ഹോട്ടലില്‍ മാനേജ്‌മെന്റ് ട്രെയിനിയായി ജോലി ചെയ്ത് ജീവിച്ചു. പാത്രം കഴുകല്‍, ശുചീകരണം, ആഹാരം ടേബിളില്‍ വിതരണം ചെയ്യല്‍ അങ്ങനെ എല്ലാ ജോലികളും ചെയ്ത് ജീവിതം തള്ളി നീക്കി.. പറഞ്ഞുവരുന്നത് ടിവിയിലെ അമിതാഭ് ബച്ചന്‍ എന്നറിയപ്പെടുന്ന റോണിത് റോയിയെ കുറിച്ചാണ്.

ALSO READ: കോൺഗ്രസിനകത്ത് ജനാധിപത്യമില്ല, കോൺഗ്രസിനെ ദുർബലപ്പെടുത്തിയത് വി ഡി സതീശൻ: ആഞ്ഞടിച്ച് പി സരിൻ

2001ലാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുന്നത്. കസൗട്ടി സിന്തഗി കേ എന്ന സീരിയലില്‍ ബാലാജി ടെലിഫിലിംസ് പ്രധാന വേഷം വാഗ്ദാനം ചെയ്യുന്നു. ഋഷ് ബജാജ് എന്ന റോളില്‍ അദ്ദേഹം തിളങ്ങി. പിന്നീട് റോണിത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മിനി സ്‌ക്രീനില്‍ അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. അതിനാല്‍ ആരാധകര്‍ പേരും നല്‍കി ടിവിയിലെ അമിതാഭ് ബച്ചന്‍.

ALSO READ: ‘നിന്റെ കയ്യില്‍ അവന്മാരെ കിട്ടും, ചതച്ചേക്കണം’; ആക്ഷന്‍ ഹീറോ കം ഡയറക്ടര്‍ ജോജുവിന്റെ പുത്തന്‍ ചിത്രം ‘പണി’ തിയേറ്റുകളിലേക്ക്, ട്രെയിലര്‍ കാണാം

വെറും ആറു രൂപയുമായി മുംബൈയിലെത്തിയ റോണിത് റോയി ഹോട്ടല്‍ സീ റോക്കിലാണ് മാനേജ്‌മെന്റ് ട്രെയിനിയായി ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് രണ്ട് വര്‍ഷത്തോളം നടന്‍ അമീര്‍ ഖാന്റെ ബോഡിഗാര്‍ഡായിരുന്നു. ഒരു അഭിമുഖത്തില്‍ അദ്ദേഹം അതിനെ കുറിച്ച് സംസാരിച്ചത് ഇങ്ങനെയായിരുന്നു.

”അതിനെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹമില്ല, കാരണം പബ്ലിസിറ്റിക്ക് വേണ്ടി അവരുടെ പേര്‍ ഉപയോഗിച്ചെന്ന് കരുതും. പക്ഷേ ആ രണ്ടുവര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങളാണ്. അമീര്‍ ഖാനെ കഠിനാധ്വാനിയാണ്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk