വഖഫ് ബില്ല് ചർച്ച ചെയ്യുന്നതിനായുള്ള സംയുക്ത പാർലമെൻ്ററി സമിതിയുടെ യോഗം മാറ്റി

Waqaf Bill

വഖഫ് ബില്ല് ചർച്ച ചെയ്യുന്നതിനായുള്ള സംയുക്ത പാർലമെൻ്ററി സമിതിയുടെ ഇന്ന് നിശ്ചയിച്ചിരുന്ന യോഗം മാറ്റി. സാങ്കേതിക കാരണങ്ങളാൽ യോഗം മാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം. ബിജെപി എം പി ജഗദംബികാ പാൽ അദ്ധ്യക്ഷനായ സമിതി വഖഫ് ബില്ലിനെതിരെ പ്രതിഷേധ രംഗത്തുള്ള സംഘടനകളുടെ അഭിപ്രായങ്ങൾ ആരായുന്നതിനാണ് യോഗം വിളിച്ചിരുന്നത്. ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിൻ്റെ നേതൃത്വത്തിൽ കോടിക്കണക്കിന് ഇ മെയിലുകളാണ് ബില്ലിനെ എതിർത്ത് ജെപിസിക്ക് അയച്ചത്. വഖഫ് ബില്ലിനെ അനുകൂലിച്ച് ജെപിസിക്ക് മെയിൽ അയക്കുന്ന പ്രചാരണം ബിജെപിയുടെ നേതൃത്വത്തിലും നടക്കുന്നുണ്ട്. അതേസമയം വഖഫ് ബില്ല് പാർലമെൻ്റിൽ പാസാക്കുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

Also Read: ഭരണഘടനാ നൽകുന്ന അവകാശങ്ങൾ കവർന്നെടുത്തത് തിരികെ നൽണം; തരിഗാമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News