അഴിമതിരഹിത കേരളം:  ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം സംഘടിപ്പിച്ചു

സംസ്ഥാനത്തെ വിവിധ വകുപ്പുകളിലേയും പൊതുമേഖല സ്ഥാപനങ്ങളിലേയും ആഭ്യന്തര വിജിലൻസ് സംവിധാനം ഊർജ്ജിതപ്പെടുത്തി “അഴിമതിരഹിത കേരളം” എന്ന ലക്ഷ്യം നേടുന്നതിനായി ഭാഗമായി വിജിലൻസ് ആസ്ഥാനത്ത് വച്ച് ഇന്ന് (14.06.2023) ആഭ്യന്തര വിജിലൻസ് ഉദ്ദ്യോഗസ്ഥരുടെ സംയുക്തയോഗം എബ്രഹാം.ഐ.പി.എസ് വിളിച്ചു ചേർത്തു.

ഓരോ വകുപ്പിലെയും ആഭ്യന്തര വിജിലൻസ് ഓഫീസർമാർ അവരുടെ പ്രവർത്തനം കാര്യക്ഷമമായി നടത്തുന്ന പക്ഷം ആ വകുപ്പിലെ അഴിമതി പൂർണ്ണമായും തടയാൻ കഴിയുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം.ഐ.പി.എസ് ആഭ്യന്തര വിജിലൻസ് ഉദ്ദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. അഴിമതി നടത്താൻ സാദ്ധ്യതയുള്ള മേഖലകൾ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളിൽ ആഭ്യന്തര വിജിലൻസ് ഉദ്ദ്യോഗസ്ഥർ ഇടയ്ക്കിടെ സന്ദർശിച്ച് അഴിമതി സാദ്ധ്യത ഒഴിവാക്കുകയും വേണം.

സർക്കാർ സേവനങ്ങൾക്ക് വേണ്ടി പൊതുജനങ്ങൾ ഉദ്ദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നത് പരമാവധി ഒഴിവാക്കുന്നതിലേയ്ക്ക് സേവനങ്ങൾ ഓൺലൈൻ ആക്കണം. അപ്രകാരം ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ യഥാസമയം ലഭ്യമാക്കുന്നുണ്ടോയെന്ന് ആഭ്യന്തര വിജിലൻസ് ഉദ്ദ്യോഗസ്ഥർ ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം. അതുവഴിയും അഴിമതി സാദ്ധ്യതകൾ പ്രാരംഭത്തിലേ തന്നെ ഒഴിവാക്കാൻ സാധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഓർമ്മിപ്പിച്ചു.

ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുന്നതിന് എല്ലാ വകുപ്പ് മേധാവികളുടെയും സഹകരണം ഉറപ്പ് വരുത്തുന്നതിലേയ്ക്ക് ഒരു യോഗം സർക്കാർ തലത്തിൽ വിളിച്ച് ചേർക്കുന്നതിനുള്ള നടപടികൾ വിജിലൻസ് സ്വീകരിച്ച് വരുന്നതായും സംസ്ഥാനത്തെ വിവിധ വകുപ്പുകളിലേയും പൊതുമേഖല സ്ഥാപനങ്ങളിലേയും ആഭ്യന്തരവിജിലൻസ് ഉദ്ദ്യോഗസ്ഥർക്ക് Institute of management in Government (IMG), Kerala Institute of Local Administration (KILA) എന്നിവിടങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു.

ഇതിനോടകം Kerala Institute of Local Administration (KILA) –ലെ ഉദ്ദ്യോഗസ്ഥരും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഉദ്ദ്യേഗാസ്ഥരും ചേർന്ന് ആഭ്യന്തര വിജിലൻസ് ഉദ്ദ്യോഗസ്ഥർക്ക് വേണ്ടിയുള്ള പരിശീലന മെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടെന്നും എല്ലാ വകുപ്പിലേയും ഉദ്ദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ട് പരിശീലനം ഉടൻ ആരംഭിക്കുമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു.

കൂടാതെ ഓരോ വകുപ്പിലെയും ആഭ്യന്ത വിജിലൻസിന്റെ പ്രവർത്തനം സംബന്ധിച്ച് അതാത് വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് ഉദ്ദ്യോഗസ്ഥർ ത്രൈമാസ റിപ്പോർട്ട് വിജിലൻസ് ആസ്ഥാനത്തേയ്ക്ക് അയച്ച് തരേണ്ടതാണെന്നും വിജിലൻസ് ഡയറക്ടർ യോഗത്തിൽ വച്ച് ഉദ്ദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

അഴിമതി തടയുന്നതിൽ ആഭ്യന്തര വിജിലൻസ് ഉദ്ദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് ആമുഖ പ്രസംഗത്തിൽ വിജിലൻസ് ഇന്റലിജൻസ് പൊലീസ് സൂപ്രണ്ട്  ഇ.എസ് ബിജുമോൻ ഓർമ്മിപ്പിച്ചു. ഓരോ വകുപ്പിലും നടക്കുന്ന അഴിമതികളിൽ ആഭ്യന്തര വിജിലൻസ് ഉദ്ദ്യോഗസ്ഥർ എപ്രകാരം ഇടപെടണമെന്നതിനെ കുറിച്ചും തുടർനടപടികൾ സ്വീകരിക്കണമെന്നതിനെ സംബന്ധിച്ചും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ട് . റെജി ജേക്കബ് .ഐ.പി.എസും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-2 പൊലീസ് സൂപ്രണ്ട് ശ്രീ.വി.അജയകുമാറും ക്ലാസ്സെടുത്തു.യോഗത്തിൽ വിജിലൻസ് ആസ്ഥാനത്തെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് . വിനോദ്.സി പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News