കൊച്ചി ഇനി മൂക്കുപൊത്തരുത്, മാലിന്യപ്രശ്നം പരിഹരിക്കാനുള്ള യോഗം ഇന്നും തുടരും

കൊച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കാനുള്ള യോഗം ഇന്നും തുടരും. മന്ത്രി എംബി രാജേഷിന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുക. ഞായറാഴ്ച മുതല്‍ മന്ത്രി കൊച്ചിയില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളും,വ്യാപാരി,യുവജന,സന്നദ്ധ സംഘടനകളുമായുമാണ് മന്ത്രി എം ബി രാജേഷ് ഇന്ന് ചര്‍ച്ച നടത്തുക. കൂടാതെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥുടെ യോഗവും ഇന്ന് ചേരും. നഗരത്തിൽ കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ വേണ്ട നിർദേശങ്ങളും മന്ത്രി മുന്നോട്ട് വക്കുന്നുണ്ട്. മാലിന്യം വഴിയരുകിലും പൊതുസ്ഥലങ്ങളിലും തള്ളുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച നടന്ന യോഗത്തിൽ എംപിമാരുമായും,എംഎല്‍എമാരുമായും മന്ത്രിമാരായ പി രാജീവും എംബി രാജേഷും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട പല നിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ മാസം 30ന് ശേഷം കൊച്ചി കോർപ്പറേഷനു പുറത്തുള്ള മാലിന്യം ബ്രഹ്മപുരത്തേക്ക് അനുവദിക്കില്ലെന്ന തീരുമാനത്തിലെ ആശങ്കകളും എംഎല്‍എമാര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും വേണ്ട ക്രമീകരണങ്ങൾ ഉണ്ടാവുമെന്ന മറുപടിയാണ് മന്ത്രിമാർ നല്‍കിയത്.

ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ കൊച്ചിയില്‍ മാലിന്യ പ്രശ്നം രൂക്ഷമായതോടെയും ഇതിനെ ചൊല്ലി നിരവധി തർക്കങ്ങൾ ഉയരുകയും ചെയ്തതോടെയാണ് അഞ്ചു ദിവസത്തോളം ക്യാമ്പ് ചെയ്തു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ തീരുമാനമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News