തൃശൂരില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അയ്യങ്കാളി ദിനത്തോടനുബന്ധിച്ച് തൃശൂരില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തിയത്. 52 പേരാണ് രക്തം ദാനം ചെയ്തത്.

എല്ലാദിവസവും മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്‌ഐ നല്‍കിവരുന്ന രക്തദാനത്തിന് പുറമേയാണ് അയ്യങ്കാളി ദിനത്തോടനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പ് നടത്തിയത്. ഓണം അവധി ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജിലെ രക്തബാങ്കില്‍ ഉണ്ടാകാനിടയുള്ള രക്തത്തിന്റെ കുറവ് മുന്‍കൂട്ടി കണ്ടാണ് ഡിവൈഎഫ്‌ഐ ക്യാമ്പ് സംഘടിപ്പിച്ചത്.

Also Read: കോഴിക്കോട് പുതുപ്പാടിയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് കത്തി നശിച്ചു

ജില്ലാ പ്രസിഡണ്ട് ആര്‍ എല്‍ ശ്രീലാല്‍ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എസ് ശ്രീരാജ്, കെ എസ് റിഷികേശ്, ഹൃദയപൂര്‍വ്വം കൊ -ഓര്‍ഡിനേറ്റര്‍ പി എന്‍ സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി. യുവജന സംഘടന പ്രവര്‍ത്തകരായ 52 പേരാണ് രക്തം ദാനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here