വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടക്കുന്ന മെഗാ ജോബ് ഫെയറിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

job fair

ഒക്ടോബർ 19ന് തിരുവല്ല മർത്തോമ കോളജിൽ നടക്കുന്ന മെഗാ ജോബ് ഫെയറിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മിഷൻ നയൻ്റി ഡേയ്സിന്റെ ഭാഗമായാണ് ജോബ് ഡ്രൈവർ സംഘടിപ്പിച്ചിരിക്കുന്നത്. 90 ദിവസത്തിനുള്ളിൽ 5000 ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ഉറപ്പാക്കാനാണ് തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ മിഷൻ  നയൻ്റി ഡേയ്സ് ആവിഷ്കരിച്ചിരിക്കുന്നത്.

ALSO READ; കേന്ദ്രസർക്കാരിന്റെ ഹഡ്കോ പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ നേതൃത്വത്തിലാണ് ജോബ് ഡ്രൈവ്  സംഘടിപ്പിക്കുന്നത്. തിരുവല്ലയിൽ തോമസ് ഐസക് നടത്തിയ മൈഗ്രേഷൻ കോൺക്ലബിന്റെ തുടർച്ചയാണ് തൊഴിൽദാന പദ്ധതി. ഒക്ടോബർ 19 നടക്കുന്ന തൊഴിൽമേളയിൽ പ്രൊഫഷണൽകൾക്കായിരിക്കും  അവസരം.

ALSO READ; പെരുംനുണകള്‍ക്കെതിരെ വിധിയെഴുതി വിദ്യാര്‍ത്ഥികള്‍; പോയതെല്ലാം തിരിച്ചുപിടിച്ച് എസ്എഫ്‌ഐ

സംസ്ഥാനത്തെ എല്ലാ ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഡ്രൈവിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്കായി പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ജോബ്സ്റ്റേഷനുകളിൽ ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News