തിരക്കുകള്‍ക്കിടെയിലെ ഇത്തിരി നേരം; പ്രിയപ്പെട്ടവരുടെ കൊച്ചു സന്തോഷങ്ങള്‍ തന്റെ സാന്നിദ്ധ്യം കൊണ്ട് വലുതാക്കുന്ന മമ്മൂക്ക

തന്റെ കുടുംബത്തിനും സുഹൃത്തുകള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും മെഗാ സ്റ്റാര്‍ മമ്മൂട്ടി നല്‍കുന്ന മൂല്യം അറിയാത്ത മലയാളികള്‍ ചുരുക്കമാണ്. പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ട മമ്മൂക്ക, അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് കൊച്ചുകൊച്ചു സര്‍പ്രൈസുകളും നല്‍കാറുണ്ട്. തന്റെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സലാം അരൂക്കുറ്റിയുടെ വീട്ടില്‍ അതിഥിയായി എത്തി സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് താരം.

ALSO READ: സംസ്ഥാനത്ത് നദികളിലെ മണല്‍ വാരല്‍ പുനരാരംഭിക്കും; 200 കോടി സമാഹരിക്കുമെന്ന് പ്രതീക്ഷ

സലാമിന്റെ പുതിയ വീട് കാണാനാണ് മമ്മൂട്ടി എത്തിയത്. സലാമിന്റെ വീട്ടുകാരോടും ബന്ധുക്കളോടും കുശലാന്വേഷണവും നടത്തി അവരോടൊപ്പം കുറച്ചു നേരം ചെലവഴിച്ച ശേഷമായിരുന്നു മടക്കം. മമ്മൂട്ടിയുടെ തിരക്കുകള്‍ക്കിടയില്‍ ഇത്തരം ഒരു  സന്ദര്‍ശനം സലാം പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും തന്റെ സന്തോഷം സമൂഹമാധ്യമത്തിലൂടെ സലാം പങ്കിടുകയും ചെയ്തു. മമ്മൂക്ക ഞങ്ങളുടെ വീട്ടില്‍ എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോയാണ് സലാം പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News