പുനെ ചിഞ്ച്വാഡ് മലയാളി സമാജത്തിന്റെ വനിതാ വിഭാഗമായ സി.എം.എസ്. വനിതാവേദി പിംപ്രി ചിഞ്ച്വാഡിലെ മലയാളി സംഘടനകളുമായി ചേര്‍ന്നാണ് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് നിഗഡി പ്രാധികരണിലുള്ള സി.എം.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ തിരുവാതിര അരങ്ങേറും.
ചിഞ്ച്വാഡ് മലയാളി സമാജം, നിഗഡി മലയാളി സമാജം, മലയാളി കള്‍ച്ചറല്‍ സൊസൈറ്റി ചിക്കലി, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പിംപ്രി കൈരളി വനിതാവേദി പിംപ്രി, മോഷി മലയാളി അസോസിയേഷന്‍, കേരളീയ സമാജം സാംഗ്വി, പിംപ്ലെ സൗദാഗര്‍ മലയാളി സമാജം, ഇന്ദ്രായണി നഗര്‍ മലയാളി സമാജം, സംഗമം മലയാളി സമാജം ,കള്‍ച്ചറല്‍ അസോസിയേഷന്‍ സാംഗ്വി എന്നീ സംഘടനകളില്‍ നിന്നുള്ള 200-ഓളം സ്ത്രീകള്‍ മെഗാ തിരുവാതിരയില്‍ പങ്കെടുക്കും.
ALSO READ: കണ്ണപുരം റിജിത്ത് വധക്കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി
താരവര്‍മ മെഗാതിരുവാതിര മുഖ്യാതിഥിയാകും. മെഗാ തിരുവാതിരയില്‍ പങ്കാളികളായ 11 സംഘടനകളുടെ നേതൃത്വത്തിലാണ് ഘോഷയാത്ര ആരംഭിക്കുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here