ചെറുപ്പം കൈവിടാതെ മെഗാസ്റ്റാർ; ഫാന്റസി ചിത്രവുമായി ചിരഞ്ജീവി

ചിരഞ്‍ജീവി നായകനായെത്തുന്ന ‘വിശ്വംഭര’യുടെ ചിത്രീകരണം ഊട്ടിയിൽ പുരോഗമിക്കുന്നു. വസിഷ്‍ഠ മല്ലിഡിയാണ് സംവിധാനം. ഫാന്റസി ത്രില്ലറാവും ചിത്രം. ചിരഞ്ജീവിയും തൃഷയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ചിരഞ്ജീവി ദൊരാബാബു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചനകൾ.

ALSO READ: ഈ ബാഡ്മിന്റണ്‍ താരം ഇനി താപ്സിക്ക് സ്വന്തം

ചിരഞ്ജീവിയുടെ 156-ാമത് പ്രൊജക്ടാണ് ഇത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് മെഗാസ്റ്റാർ ചിരഞ്ജീവി അദ്ദേഹത്തിന്റെ വർക്ക്ഔട്ടിന്റെ പരിശീലന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കിട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു ആ പരിശീലന വീഡിയോ.

ALSO READ: ‘എന്നും രാവിലെ എല്‍സി വിളിക്കും, ഭാര്യ അത് പ്രശ്‌നമാക്കുന്നു’; മുഖ്യമന്ത്രിയോട് പറഞ്ഞ ഇന്നസെന്‍റിന്‍റെ ആ പരാതി…

2023 ആഗസ്റ്റിൽ പ്രഖ്യാപിച്ച ഫാൻ്റസി ചിത്രം 2025 ജനുവരിയിലാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. ‘വിശ്വംഭര’യുടെ സംഗീത സംവിധാനം എം എം കീരവാണി നിർവഹിക്കും. 150 കോടി മുതൽ 200 കോടി രൂപ മുതൽ മുടക്കിലാണ് സിനിമ നിർമിക്കുന്നത്. സായ് മാധവ് ബുറയുടെ കഥയ്ക്ക് ഛായാഗ്രഹണം നിർവഹിക്കുന്നത് ഛോട്ടാ കെ നായിഡുവും എഡിറ്റിംഗ് കോത്തഗിരി വെങ്കിടേശ്വര റാവുവും സന്തോഷ് കാമിറെഡ്ഡിയും ആണ്. എ എസ് പ്രകാശാണ് പ്രൊഡക്ഷൻ ഡിസൈനർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News