സാമ്രാജ്യം തിരിച്ചുപിടിച്ച് മമ്മൂട്ടി, നിരന്തര വിജയങ്ങൾ: വാഴ്ത്തി സോഷ്യൽ മീഡിയ

കണ്ണൂർ സ്‌ക്വാഡിന്റെ വിജയത്തോടെ മലയാള സിനിമയിൽ തൻ്റെ സാമ്രാജ്യം വീണ്ടും തിരിച്ചു പിടിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. കൊവിഡിന് ശേഷമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ഒന്നും തന്നെ തിയേറ്ററുകളിൽ പരാജയപ്പെടുകയോ ശ്രദ്ധിക്കാതെ പോവുകയോ ഉണ്ടായിട്ടില്ല. തൊട്ടതെല്ലാം പൊന്ന് എന്ന തരത്തിലായിരുന്നു മമ്മൂട്ടി സിനിമകൾ റിലീസ് ചെയ്തിരുന്നത്. കൊവിഡ് കാലഘട്ടത്തിൽ നിശ്ചലമായ തിയേറ്റർ വ്യവസായത്തെ ഉയർത്തിയത് മമ്മൂട്ടിയുടെ ദി പ്രീസ്റ് ആയിരുന്നു. തുടർന്ന് വന്ന ഓരോ മമ്മൂട്ടി ചിത്രങ്ങളും മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

ALSO READ: ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വർണം

ക്വാളിറ്റി സിനിമകളുടെ ഭാഗമാകുന്ന മമ്മൂട്ടിയെ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ അടക്കം പ്രശംസിക്കുകയാണ്. മറ്റൊരു ഇന്‍ഡസ്ട്രിയിലും ഒരു നടനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് മമ്മൂട്ടി കഴിഞ്ഞ കാലങ്ങളില്‍ സ്വന്തമാക്കിയതെന്നും ഈ നേട്ടത്തിൽ സമൂഹ മാധ്യങ്ങൾ അഭിപ്രായയപ്പെടുന്നു.‘നഷ്ടപ്പെട്ട സാമ്രാജ്യം അയാള്‍ തിരിച്ചുപിടിക്കുന്നു’ എന്നാണ് പലരും പറയുന്നത്.

ALSO READ: കനത്ത മഴ; ആലപ്പുഴയിൽ 1000 ഏക്കർ നെൽകൃഷി നശിച്ചു

അതേസമയം ആദ്യദിനം 2.40 കോടി നേടിയ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് വലിയ വിജയത്തിലേക്കാണ് കടക്കുന്നത്.രണ്ടാം ദിനത്തില്‍ 2.75 കോടി നേടിയ ചിത്രം കൂടുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. മഴ പോലും കണക്കിലെടുക്കാതെയാണ് ചിത്രം കാണാൻ ആളുകൾ കുടുംബസമേതം തിയേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടി ബാക് ടു ആക്ഷൻ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വരാനിരിക്കുന്ന ബസൂക്കയിലും, ഇതുവരെ അപ്‌ഡേറ്റുകൾ വരാത്ത ബിലാലിലും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ഇപ്പോഴുള്ളത്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News