സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ഗായിക മേഗന്‍ ട്രയിനറിന്റെ വെളിപ്പെടുത്തലാണ്. മുഖത്തെ ചുളിവുകള്‍ നീക്കി യുവത്വം നിലനിര്‍ത്താനും വേണ്ടി ചെയ്യുന്ന ഒന്നാണ്‌ബോട്ടോക്സ്. ഇപ്പോഴിതാ ബോട്ടോക്സ് കൂടിപ്പോയതിനാല്‍ തനിക്ക് ചിരിക്കാനാവുന്നില്ല എന്നാണ് മേഗന്‍ പറഞ്ഞത്.
ഭര്‍ത്താവ് ഡറൈല്‍ സബാറ, സഹോദരന്‍ റയാന്‍ ട്രെയ്നര്‍ എന്നിവര്‍ക്കൊപ്പമുള്ള പോഡ്കാസ്റ്റിലായിരുന്നു തുറന്നു പറച്ചില്‍. ഞാന്‍ ഒരുപാട് ബോട്ടോക്സ് ചെയ്തു. എനിക്കിപ്പോള്‍ ചിരിക്കാനാവില്ല. എനിക്ക് സഹായം ആവശ്യമാണ്. ഇത്രമാത്രം ചിരിക്കാനെ എനിക്ക് സാധിക്കൂ എന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു.
മേല്‍ചുണ്ടിന് വലിപ്പം തോന്നിപ്പിക്കാനായി ചെയ്ത ലിപ് ഫ്ളിപ്പാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. എന്റെ ചുണ്ടുകള്‍ ചെറുതാണെന്നും ഇതിലൂടെ നല്ലൊരു ചുണ്ടു ലഭിക്കുമെന്നും ആരോ എന്നെ വിശ്വസിപ്പിച്ചുവെന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
‘ഞാന്‍ നശിപ്പിച്ചു. ഞാന്‍ ഒരുപാട് ബോട്ടോക്സ് ചെയ്തു. എനിക്കിപ്പോള്‍ ചിരിക്കാനാവില്ല. എനിക്ക് സഹായം ആവശ്യമാണ്. ഇത്രമാത്രം ചിരിക്കാനെ എനിക്ക് സാധിക്കൂ. ഞാന്‍ എവിടെപ്പോയാലും എനിക്ക് ചിരിക്കാനാവില്ല. ചിരിച്ചാലോ ചിരിക്കാന്‍ ശ്രമിച്ചാലോ എന്റെ മുഖം വേദനിക്കും.
മേല്‍ചുണ്ടിന് വലിപ്പം തോന്നിപ്പിക്കാനായി ചെയ്ത ലിപ് ഫ്ളിപ്പാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. എന്റെ ചുണ്ടുകള്‍ ചെറുതാണെന്നും ഇതിലൂടെ നല്ലൊരു ചുണ്ടു ലഭിക്കുമെന്നും ആരോ എന്നെ വിശ്വസിപ്പിച്ചു. എന്നാല്‍ ഇത് സത്യമായിരുന്നില്ല. ഞാന്‍ വളരെ സന്തോഷമുള്ള വ്യക്തിയാണ്. പക്ഷേ ചിരിക്കാന്‍ പറ്റാത്തതുകൊണ്ട് എനിക്ക് അങ്ങനെ തോന്നുന്നില്ല’- മേഗന്‍ ട്രെയിനര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here