ആക്സിലറേറ്റര്‍ കൂട്ടി കൊടുത്താൽ മതി, കുറയ്ക്കണമെന്ന് പറഞ്ഞുതന്നില്ല, താനും അതുവിട്ടുപോയി അപകടത്തെ കുറിച്ച് മേഘ്‌ന

മിനിസ്ക്രീനിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ നടിയാണ് മേഘ്‌ന. പലപ്പോഴും സോഷ്യൽ മീഡിയ ട്രോളുകളിൽ മേഘ്‌ന
ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ‘മിസിസ് ഹിറ്റ്‌ലർ’ സീരിയൽ ലൊക്കേഷനിൽ ഉണ്ടായ അപകടത്തെ കുറിച്ച് മേഘ്‌ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ ആകർഷിക്കുന്നത്. സീരിയലിലെ ഒരു സീനിനു വേണ്ടി വാഹനമോടിച്ചപ്പോൾ ഉണ്ടായ ഒരു അപകടത്തെ കുറിച്ച് വാചാലമായി സംസാരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Also Read: ഗോപി സുന്ദറുമായുള്ള വേര്‍പിരിയല്‍ വാര്‍ത്തയ്ക്കിടെ പുതിയ വീഡിയോയുമായി അമൃത; കമന്റുമായി ആരാധകര്‍

”ഒരു കയറ്റത്തിലേക്കാണ് വണ്ടി ഓടിക്കേണ്ടിയിരുന്നത്. അത് എനിക്ക് അൽപ്പം പ്രയാസമായപ്പോൾ, അസോസിയേറ്റ് ഡയറക്ടർ ചേട്ടൻ വന്നിട്ടു പറഞ്ഞു, മേഘ്ന ഒന്ന് ആക്സിലറേറ്റര്‍ കൂട്ടി കൊടുത്താൽ മതി, അത് കയറികൊള്ളും എന്ന്. ആക്സിലറേറ്റര്‍ കൂട്ടികൊടുക്കണം എന്നു പറഞ്ഞ ആള് കൂട്ടി കഴിഞ്ഞതിനു ശേഷം കുറയ്ക്കണമെന്ന് പറഞ്ഞുതന്നില്ല, ഞാനും അതു വിട്ടുപോയി. അങ്ങ് വെച്ചുകൊടുത്തു, സംഭവം അങ്ങ് മുന്നോട്ട് ആഞ്ഞു. സൈഡിലേക്കൊന്നും വെട്ടിക്കാതെ ഞാൻ നേരെ തന്നെ വിട്ടു. നേരെ മുന്നിൽ ജിബ്ബായിരുന്നു. അതിലേക്കാണ് ഞാന്‍ വണ്ടിയോടിച്ചു കയറുന്നത്. ഭാഗ്യത്തിന് ചേട്ടൻ ക്യാമറയും ജിബ്ബും മുകളിലേക്ക് പൊക്കി. കമ്പിയിലിടിച്ച് ഞാൻ തെറിച്ചുവീണു. കൈമുട്ടും കാലുമൊക്കെ മുറിഞ്ഞു. പുല്ലിലേക്ക് വീണത് കൊണ്ട് വലിയ പരുക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഹോസ്പിറ്റലിൽ കൊണ്ടുപോയി സ്റ്റിച്ചിംഗ് ഒക്കെ കഴിഞ്ഞു തിരിച്ചുവന്നു ഷൂട്ട് തുടർന്നു,” മേഘ്നപറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇത് പങ്കിട്ടത്.

കാമുകനെ ഒഴിവാക്കാൻ പാമ്പാട്ടിക്ക് ക്വട്ടേഷൻ; യുവാവിൻ്റെ മരണത്തിന് പിന്നിലെ ദൂരൂഹതയുടെ ചുരുളഴിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News