അനന്ത്‌നാഗ്-രജൗരി വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി മെഹബൂബ മുഫ്തി; പിഡിപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു

പാർട്ടി പ്രവർത്തകരെയും പോളിങ് ഏജന്റുമാരെയും പൊലീസ് സ്റ്റേഷനുകളിൽ
പൂട്ടിയിട്ടിരിക്കുകയാണെന്ന് പിഡിപി അധ്യക്ഷയും അനന്ത്‌നാഗ്-രജൗരി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ മെഹബൂബ മുഫ്തി. ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കുകയും ചെയ്യുന്നുണ്ടെന്നും മുഫ്തി അവകാശപ്പെടുന്നു. ആറാം ഘട്ട തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ അനന്ത്നാഗ്-രജൗരി ലോക്സഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് ആരംഭിച്ച സാഹചര്യത്തിലാണ് മുഫ്തി ഈ ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നതു. ഇതിനോടനുബന്ധിച്ചു അവർ പാർട്ടി നേതാക്കളോടൊപ്പവും പ്രവർത്തകരോടൊപ്പവും ചേർന്ന് പ്രതിഷേധ പ്രകടനം നടത്തി.

അതേസമയം ആറ് സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് രാവിലെ ഏഴു മണിക്ക് ആരംഭിച്ച 58 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് വൈകുന്നേരം ആറ് മണി വരെ തുടരും.

Also Read: പ്രവാസി നമ്പി രാജേഷിന്റെ മരണം; നഷ്ടപരിഹാരം നൽകാൻ സമയം ആവശ്യപ്പെട്ട് എയർ ഇന്ത്യ

ഡിജിപി, ലഫ്റ്റനന്റ് ഗവർണർ മുതലായ എല്ലാ മുഖ്യ ഉദ്യോഗസ്ഥരും ഇതിൽ പങ്കാളികൾ ആണെന്നും, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കും എന്ന് പറഞ്ഞിട്ടും നിങ്ങൾ ഇത് ചെയ്യുന്നു എന്നുമാണ് മുഫ്തിയുടെ പ്രധാനപ്പെട്ട ആരോപണങ്ങൾ. തന്റെ മൊബൈൽ നമ്പറിലെ ഔട്ട്ഗോയിംഗ് കോളുകൾ ഒരു വിശദീകരണവുമില്ലാതെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും അവർ അവകാശപ്പെടുന്നു. ഈ സംഭവത്തെ തുടർന്ന് മുഫ്തി ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിനു അനന്ത്നാഗ് പൊലീസ് മറുപടി പറയുകയുണ്ടായി. തടങ്കലിൽ വയ്ക്കുന്നത് വളരെ കുറവാണെന്നും പോളിങ് ദിവസത്തിൽ ക്രമാസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായി ഇത് പരിമിതിപ്പെടുത്തിയിട്ടുണ്ടെന്നും അനന്ത്നാഗ് പൊലീസ് പോസ്റ്റിൽ വ്യക്തമാക്കി.

Also Read: ‘ബിസിനസുകാരെ എന്തിനാണ് തെണ്ടി എന്ന് വിളിക്കുന്നത്’; മോട്ടിവേഷന്‍ സ്‌പീക്കര്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിവെപ്പിച്ച് കോഴിക്കോട്ടെ സദസ്

നാഷണൽ കോൺഫറൻസ് (എൻസി) സ്ഥാനാർഥി മിയാൻ അൽതാഫ് അഹമ്മദിനെതിരെയാണ് മെഹ്ബൂബ് മുഫ്തി മത്സരിക്കുന്നത്. അപ്നി പാർട്ടിയുടെ സഫർ ഇഖ്ബാൽ മാൻഹാസും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ത്രികോണ പോരാട്ടമാണ് നിലനിൽക്കുന്നത്.

2019ൽ എൻസിയുടെ ഹസ്നൈൻ മസൂദി, മുഫ്തിയെ 6000 – ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു. 2019 ആഗസ്റ്റ് 5 – ന് ആർട്ടിക്കിൾ 370 റദ്ദാക്കിയായതിനു ശേഷം കശ്മീരിൽ  നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് കൂടിയായ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു ബാരാമുള്ള, ശ്രീനഗർ, ഉദംപൂർ എന്നീ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇതിനോടകം പൂർത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk