ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി വീട്ടുതടങ്കലില്‍

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി വീട്ടുതടങ്കലില്‍. മുതിര്‍ന്ന പി.ഡി.പി. നേതാക്കള്‍ക്കൊപ്പം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് മെഹ്ബൂബാ മുഫ്തി ട്വീറ്റ് ചെയ്തു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയ 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ നാലാംവാര്‍ഷിക ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ മെഹബൂബയുടെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അനുമതി തേടിയിരുന്നു. ഇതിന് അധികൃതര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് വീട്ടുതടങ്കല്‍.

also read; “ചെകുത്താന്‍ വിഷം, ഞാന്‍ പത്ത് വര്‍ഷമായി റേപ്പ് ചെയ്തു കൊണ്ടിരുന്നാല്‍ നിങ്ങള്‍ വെറുതെ വിടുമോ”: നടന്‍ ബാല

‘കഴിഞ്ഞ അര്‍ധരാത്രി, തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അന്യായമായ പോലീസ് സ്‌റ്റേഷനില്‍ തടങ്കലില്‍ വെച്ചതിന് പിന്നാലെയാണിത്. മനോവിഭ്രാന്തിയില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍, കശ്മീര്‍ സമാധാനപരമാണെന്ന കോടതിയിലെ അവരുടെ തന്നെ പൊള്ളയായ വാദത്തെ തുറന്നുകാട്ടുന്നു’ – മെഹ്ബൂബാ ട്വിറ്ററില്‍ കുറിച്ചു.

also read; “ഹാപ്പി പിരീഡ് രാഗിണി” ; മകളുടെ ആദ്യ ആർത്തവം ആഘോഷമാക്കി കുടുംബം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here