അംബാനി കുടുംബത്തിലെ മെഹന്ദി അണിയിക്കാൻ ഇത്രയാണോ പ്രതിഫലം? ആശ്ചര്യത്തോടെ പ്രേക്ഷകർ

സോഷ്യൽ മീഡിയയിൽ വരുന്ന അംബാനി കുടുംബത്തിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അത്രയേറെ പ്രാധാന്യവും വ്യത്യസ്തതയും ആഡംബര പൂർണവുമാണ് അവരുടെ ഓരോ ആഘോഷവും. എന്നാൽ ആഘോഷ അവസരങ്ങളിൽ ബിസിനസ് സാദ്ധ്യതകൾ നിരവധിയാണ്. അംബാനി കുടുംബത്തിനും ബോളിവുഡ് താരങ്ങൾക്കും മെഹന്ദി അണിയിക്കുന്നത് ഒരേ വ്യക്തിയാണത്രെ. വ്യത്യസ്തവും ആകർഷണീയവുമായ ഡിസൈനുകൾ മനോഹരമായി കൈകളിലേക്ക് പകർത്തുന്നു ഈ കലാകാരി. അങ്ങനെയെങ്കിൽ ഈ കലാകാരി ആരാണെന്നറിയാൻ ആകാംഷയ്ക്ക് വിരാമമിട്ടിരിക്കുകയാണ്. വീണ നഡ്‌ഗയാണ് ഇത്.

നിത അംബാനി, ഇഷ അംബാനി, ശ്ലോക മേത്ത, സോനം കപൂർ, ദീപിക പദുക്കോൺ, കത്രീന കൈഫ്, ആലിയ ഭട്ട്, നടാഷ ദലാൽ എന്നിവർക്കൊക്കെ മെഹന്ദി അണിയിക്കുന്നത് വീണയാണ്. അങ്ങനെയെങ്കിൽ സമ്പന്നരുടെ കൈകളിൽ മെഹന്ദി അണിയിക്കുന്ന വീണയുടെ പ്രതിഫലം അറിയുമ്പോഴാണ് ആശ്ചര്യം തോന്നുക. വധുവിന്റെ കൈകളിൽ മെഹന്ദി അണിയാൻ വാങ്ങുന്നത് 3,000 രൂപ മുതൽ 7,000 രൂപ വരെയാണ്, രണ്ട് കൈകളും കാലുകളും മെഹന്ദി അണിയിക്കുന്നതിനാണ് ഇത്. അതേസമയം, സാധരണ സമയങ്ങളിൽ അണിയാനാണെങ്കിൽ ഒരു കൈയ്‌ക്ക് 75 രൂപ, കാലിന് 50 രൂപയുമാണ്.

also read: വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; കളമശ്ശേരി പോളിടെക്നിക്കിൽ വിദ്യാർഥികളുടെ പ്രതിഷേധം

ഇത്രെയും തുച്ഛമായ വിലയോ എന്നത് ചോദ്യം തന്നെ. സെലിബ്രിറ്റികളുടെ വിവാഹങ്ങൾക്ക് പണം ഈടക്കാറില്ലെന്നാണ് വീണ പറയുന്നത്. അവർ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് എനിക്ക് പണം നൽകുന്നത്, അത് എപ്പോഴും പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കാറുമുണ്ടെന്ന് വീണാ നഗ്ദ പറഞ്ഞത്. വീണ ജനിച്ചത് ഒരു ഇടത്തരം കുടുംബത്തിലാണ്. പഠനം പൂർത്തിയാക്കാൻ കഴിയാതിരുന്നപ്പോൾ സാരിയിൽ എംബ്രോയ്ഡറി ചെയ്തും മെഹന്ദി അണിയിച്ചുമാണ് പണം സമ്പാദിച്ചത്. മെഹന്ദി ഡിസൈൻസ് അണിയിക്കാൻ പ്രാവീണ്യം നേടിയതോടെ വലിയ പാർട്ടികളിൽ മെഹന്തി അണിയിക്കാൻ അവസരം കിട്ടുകയും ചെയ്തു. ഇതാണ് വീണയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇതിനെ തുടർന്നാണ് അംബാനി കുടുംബത്തിലേക്ക് ക്ഷണം ലഭിച്ചത്.

also read: കോളേജ് ക്യാമ്പസ്സിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ എബിവിപി നേതാക്കളുടെ ഭീഷണി

പിന്നീട്, നടൻ സഞ്ജയ് ഖാന്റെ മകൾ ഫറാ ഖാൻ അലിയുടെ വിവാഹത്തിൽ മെഹന്തി അണിയിച്ചതാണ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് സുസൈൻ ഖാന്റെയും ഹൃത്വിക് റോഷന്റെയും വിവാഹത്തിനും അവിടെ വച്ച് ട്വിങ്കിൾ ഖന്നയുടെയും അക്ഷയ് കുമാറിന്റെയും വിവാഹത്തിന് ക്ഷണം ലഭിച്ചു. തുടർന്ന് കരിഷ്മ കപൂർ, ഫർഹ ഖാൻ, സയാദ് ഖാൻ എന്നിവരുടെ വിവാഹങ്ങളിലും അവർ മെഹന്തി അണിയിച്ചു.കൂടാതെ സോനം കപൂറിന്റെ അമ്മ സുനിത കപൂർ എല്ലാ വർഷവും കർവാ ചൗത്തിൽ മെഹന്തി ഇട്ടുനൽകാൻ വിളിക്കാറുണ്ട്. കഭി ഖുഷി കഭി ഗും, കൽ ഹോ നാ ഹോ, ഹം തും, യേ ജവാനി ഹേ ദീവാനി, അടുത്തിടെ റോക്കി ഔർ റാണി കി പ്രേം കഹാനി, ഡ്രീംഗേൾ 2 എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ വീണ നഗ്ദ അഭിനേതാക്കൾക്ക് മെഹന്തി അണിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News