പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐക്ക് തിരിച്ചടി; മെഹുല്‍ ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് മാറ്റുന്നത് തടഞ്ഞു

മെഹുല്‍ ചോക്‌സി പ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിബിഐക്ക് തിരിച്ചടി. മെഹുല്‍ ചോക്സിയെ ആന്റിഗ്വയില്‍ നിന്ന് മാറ്റുന്നത് കോടതി തടഞ്ഞു. ആന്റിഗ്വ ഹൈക്കോടതിയുടേതാണ് നടപടി. മെഹുല്‍ ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് മാറ്റേണ്ടതില്ലെന്ന് കോടതി വിധിച്ചു.

2021 മെയ് മാസത്തില്‍ ആന്റിഗ്വയിലായിരുന്ന ചോക്സിയെ ഡോമിനികയിലേക്ക് തട്ടിക്കൊണ്ട് പോയി എന്ന കേസിലാണ് കോടതിയുടെ വിധി. കോടതിയുടെ അനുമതി ഇല്ലാതെ മെഹുള്‍ ചോക്സിയെ ആന്റിഗ്വയില്‍ നിന്ന് മാറ്റരുതെന്നാണ് കോടതിയുടെ ഉത്തരവ്.

അതേസമയം, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സിബിഐ പറഞ്ഞു. വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് നിയമപരമായി ചോക്സിയെ തിരികെ എത്തിക്കുമെന്നും സിബിഐ പറഞ്ഞു. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറു കേസുകളാണ് മെഹുല്‍ ചോക്‌സിക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News