മണിപ്പൂര്‍ സംഘര്‍ഷം; പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്തെയ് വിഭാഗം

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്തെയ് വിഭാഗം. ഇംഫാലില്‍ പാസാക്കിയ പ്രമേയം പ്രധാനമന്ത്രിക്ക് അയച്ചു.സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.

Also Read: അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിനു സമ്മതിച്ചാൽ അനുമതിയായി കണക്കാക്കില്ല; ഹൈക്കോടതി

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരിലെ ഗോത്ര നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും . ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കുക്കി നേതാക്കളാണ് അമിത് ഷായുമായി ചര്‍ച്ച നടത്തുക. പുതിയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അമിത് ഷാ മുന്‍കൈയെടുത്ത് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് സൗകര്യം ഒരുക്കുന്നത് മിസോറം മുഖ്യമന്ത്രി സോറാംതാംഗയാണ്. അതേ സമയം സുപ്രീംകോടതി നിയോഗിച്ച റിട്ട.ജഡ്ജിമാരുടെ സംഘം ഉടന്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News