മണിപ്പൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് മെയ്‌തെയ് വിഭാഗം

മണിപ്പുരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് മെയ്‌തെയ് വിഭാഗം ആവശ്യപ്പെട്ടു. മെയ്‌തേയ് കോര്‍ഡിനേഷന്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ജസ്റ്റിസിനും കത്തയച്ചു. ഒരു വര്‍ഷമായി തുടരുന്ന കലാപം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നാണ് ആവശ്യം. ജനങ്ങള്‍ മാനസികവും സാമ്പത്തികവും രാഷ്ട്രീയവുമായി വലിയ പ്രതിസന്ധിയിലാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ 19, 26 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പുരില്‍ വോട്ടെടുപ്പ്. ഇന്നര്‍ മണിപ്പൂര്‍, ഔട്ടര്‍ മണിപ്പൂര്‍ എന്നിങ്ങനെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളാണ് മണിപ്പുരിലുളളത്. 2019ല്‍ രണ്ട് സീറ്റുകളിലും എന്‍ഡിഎയ്ക്കായിരുന്നു ജയം.

Also Read: കൈരളി റിപ്പോർട്ടറെ വർഗീയവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News