‘മിസോറാമിലെ മെയ് തെയ് വിഭാഗക്കാർ മണിപ്പൂരിലേക്ക് തിരികെ പോകണം’; പിഎഎംആർഎയുടെ ആവശ്യം ശക്തമാകുന്നു

മിസോറാമിലെ മെയ് തെയ് ജനതയോട് മണിപ്പൂരിലേക്ക് മടങ്ങി പോകാൻ ആവശ്യപ്പെട്ട് മിസോറാമിലെ മുൻ തീവ്രവാദികളുടെ സംഘടനയുടെ ആവശ്യം ശക്തമാകുന്നു. മെയ് തെയ് ജനത അവരുടെ സ്വന്തം സുരക്ഷയ്ക്കായി മണിപ്പൂരിലേക്ക് പോകണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി പൊതുജന മധ്യത്തിലൂടെ പരേഡ് നടത്തുകയും, പീഡനത്തിന് ഇരയാക്കുകയും ചെയ്‌ത സംഭവത്തിന് പിന്നാലെയാണ് സംഘടന പ്രസ്താവന ഇറക്കിയത്. മിസോ സമാധാന ഉടമ്പടിയുടെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കുന്ന മിസോ നാഷണൽ ഫ്രണ്ട് അംഗങ്ങളുടെ ഒരു രാഷ്ട്രീയേതര സംഘടനയാണ് പി എ എം ആർ എ.

“മിസോറാമിലെ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്, മണിപ്പൂരിൽ അക്രമികൾ നടത്തിയ പ്രാകൃതവും ഹീനവുമായ പ്രവൃത്തികളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ നിന്നുള്ള മെയ് തെയ് ആളുകൾക്ക് ഇനി മിസോറാമിൽ താമസിക്കുന്നത് സുരക്ഷിതമല്ല ,സുരക്ഷാ നടപടിയെന്ന നിലയിൽ മിസോറാമിലെ എല്ലാ മെയ് തെയ് ജനങ്ങളോടും സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങി പോകാൻ പി എ എം ആർ എ അഭ്യർത്ഥിക്കുന്നു” എന്നാണ് പി എ എം ആർ എ യുടെ പ്രസ്‌താവന.

ALSO READ: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണെങ്കിൽ സന്ദർശിക്കാൻ മോദിക്ക് സമയമുണ്ട് , പരിഹാസവുമായി അശോക് ഗെഹ്ലോട്

മണിപ്പൂരിലെ കുക്കി വംശജർക്കെതിരായി മെയ് തെയ് വിഭാഗക്കാർ നടത്തുന്ന നിഷ്ഠൂരവും ക്രൂരവുമായ പ്രവൃത്തിയിൽ മിസോ യുവാക്കൾ രോഷാകുലരും അഗാധമായ വേദനയുമുള്ളവരാണെന്നും സംഘടനയുടെ പ്രസ്‌താവനയിൽ പറയുന്നു.മിസോറാം വിട്ടുപോകുന്നതിൽ പരാജയപ്പെട്ടാൽ പിന്നീട് നടക്കുന്നതിനെല്ലാം മെയ് തെയ് വിഭാഗക്കാർ തന്നെയായിരിക്കും ഉത്തരവാദികളെന്നും പി എ എം ആർ എ മുന്നറിയിപ്പ് നൽകി.പി എ എം ആർ എ ജനറൽ സെക്രട്ടറി സി ലാൽതെൻലോവ ഇതൊരു സാധാരണ സുരക്ഷാ നിർദ്ദേശമാണെന്നും ഒരു മുന്നറിയിപ്പല്ലെന്നും വ്യക്തമാക്കി.

ALSO READ: മണിപ്പൂർ ജനതയ്ക്ക് ഇടതുമുന്നണിയുടെ ഐക്യദാർഢ്യം; സേവ് മണിപ്പൂർ ക്യാമ്പയിൻ സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനം; ഇ പി ജയരാജൻ

അതേസമയം മണിപ്പൂരിൽ നിന്നും അസമിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് മെയ് തെയ് കൾ മിസോറാമിൽ കഴിയുന്നുണ്ട്. മണിപ്പൂരിലെ സംഘർഷത്തെത്തുടർന്ന് പോലീസിസ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കെ, മെയ് തെയ് ജനതയുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തുടർച്ചയായി പരിശ്രമിക്കുന്നുണ്ടെന്ന് മിസോറാം ഹോം കമ്മീഷണറും സെക്രട്ടറിയുമായ എച്ച് ലാലെങ്‌മാവിയയും ഉറപ്പുനൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News