വൈറ്റ് ഹൌസിൽ വെച്ച് പ്രഥമ വനിത ജില്‍ ബൈഡൻ നടത്തുന്ന ചായ സൽക്കാരത്തിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മെലാനിയാ ട്രംപ് പങ്കെടുക്കില്ല. മാർ-എ-ലാഗോ വസതിയിൽ 2022ൽ എഫ്ബിഐ നടത്തിയ പരിശോധനയിൽ പ്രകോപിതയായാണ് മെലാനിയാ വിരുന്നിൽ പങ്കെടുക്കാൻ വിസമ്മതിച്ചതെന്നാണ് റിപ്പോർട്ട്.
നിലവിലെ പ്രസിഡന്റ് നിയുക്ത പ്രസിഡന്റിന് ഓവല്‍ ഓഫീസില്‍ വെച്ച് വിരുന്ന് നല്‍കുന്നത് പതിവാണ്.പ്രഥമ വനിത അവരുടെ പിന്‍ഗാമിയായി വരുന്നയാള്‍ക്ക് ചായ വിരുന്നടക്കം നൽകുന്നതാണ് ഈ ചടങ്ങ്. മെലാനിയ ട്രംപിന് ചായ സൽക്കാരത്തിൽ പങ്കെടുക്കാനുള്ള
ക്ഷണം കഴിഞ്ഞ ആഴ്ചയാണ് ജില്‍ ബൈഡന്‍ നൽകിയത്.
ALSO READ; മോന്റെ ബുദ്ധി റോക്കറ്റാണല്ലോ! വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരിൽ 19കാരൻ തട്ടിയത് അരകോടിയോളം രൂപ
അതേസമയം ബുധനാഴ്ച രാവിലെ 11 മണിക്ക് ട്രംപും ബൈഡനും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ബൈഡൻ ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചുരുന്നു.ഇതിന് പിന്നാലെയാണ് ഇരുവരും നാളെ കൂടിക്കാഴ്ച നടത്തുന്നത്.
ENGLISH NEWS SUMMARY: Melania Trump has turned down an invitation to visit the White House and meet First Lady Jill Biden.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here