ഒരു അവധി പോലുമില്ലാതെ 74 വർഷത്തെ സർവീസ്; മടിയന്മാരെപ്പോലും അമ്പരപ്പിച്ച് മെൽബ

‘ഒരു ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാൻ’ എന്ന പ്രശസ്തമായ ഡയലോഗ് കേട്ടിട്ടുള്ളവരാകും നമ്മൾ ഭൂരിഭാഗവും. സാധാരണ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകുന്നതും അവധിയെടുക്കാൻ തന്നെ ആയിരിക്കും. അവധിയിൽ പോയാലോ, ചിലർക്കെല്ലാം തിരിച്ചുവരാനുള്ള മടിയുമുണ്ടാകും. ഒന്ന് രണ്ട് വട്ടം ആലോചിച്ചിട്ടും മനസ്സില്ലാമനസ്സോടെയുമാകും ചിലർ തിരിച്ച് ജോലിക്ക് കയറുകതന്നെ.

എന്നാൽ ജോലിയാണ് ജീവിതം എന്ന് കരുതി, തന്റെ 74 വർഷത്തെ ജോലിയിൽനിന്ന് ഒരവധി പോലും എടുക്കാത്ത ഒരാളെ പരിചയപ്പെട്ടാലോ. അമേരിക്കയിലെ ടെക്സസിലുള്ള മെൽബ മെബാനെ എന്ന 94 വയസ്സുകാരിയാണ് കക്ഷി!

ALSO READ: ചോക്ലേറ്റും 10 രൂപയും നൽകി കൂട്ടബലാത്സംഗം; 10 വയസ്സുകാരനടക്കം അഞ്ച് കുട്ടികൾ പിടിയിൽ

അമേരിക്കയിലെ പ്രമുഖ ഡിപ്പാർട്ടമെന്റ് സ്റ്റോർ ശൃംഖലയായ ഡില്ലാർഡ്‌സിൽ ജീവനക്കാരിയായിരുന്നു മെൽബ. 1949ലാണ് മെൽബ അവിടം ആദ്യമായി ജോലിക്ക് കയറുന്നത്. ആദ്യമെല്ലാം ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി നോക്കിയ മെൽബ പിന്നീട് ഡില്ലാർഡ്‌സിന്റെത്തന്നെ വസ്ത്രവ്യാപാരശാലയിലേക്ക് മാറി. പിന്നീട് തൊട്ട് മെൽബയുടെ വീടും ലോകവും എല്ലാം ആ കട തന്നെയായിരുന്നു.

ALSO READ: മൊബൈല്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്ക്; 22കാരിക്ക് ദാരുണാന്ത്യം

കൃത്യമായ അച്ചടക്കവും ചിട്ടയും ഉള്ളയാളാണ് മെൽബ. അനുഭവം കൊണ്ടും പ്രായം കൊണ്ടും കടയിലെ ഏറ്റവും മുതിർന്നയാളാണെങ്കിലും മെൽബ അതൊരിക്കലും മുതലെടുത്തിട്ടില്ല. ആരോടും അധികാരം സ്ഥാപിക്കുകയോ അവധിയെടുക്കുകയോ പോലും ചെയ്തിട്ടില്ല. മാത്രമല്ല, ജോലിക്ക് സമയത്തിനെത്തുന്ന കാര്യത്തിലും മെൽബ മുൻപിലാണ്. പത്ത് മണിക്കാണ് കട തുറക്കുകയെങ്കിൽ മെൽബ ഒമ്പത് മണിക്ക് തന്നെ ഹാജരായിട്ടുണ്ടാകും.

ജോലിക്കിടെ ഭക്ഷണം കഴിക്കാനുള്ള സമയം വരെ മെൽബ നിയന്ത്രിച്ചിരുന്നു. പലരും ഭക്ഷണം കഴിക്കാൻ ദീർഘനേരമെടുക്കുമ്പോൾ മെൽബ അത് പെട്ടെന്നാക്കി കടയിലേക്ക് ചെല്ലുമായിരുന്നു. ഉച്ചസമയത്ത് വരുന്ന കസ്റ്റമേഴ്‌സിനെ ശ്രദ്ധിക്കാനും അവരുടെ കാര്യങ്ങൾ നോക്കാനാണ് മെൽബ ഇത്രയും നേരത്തെ ഭക്ഷണം കഴിച്ചിരുന്നത്. ഒരുപക്ഷെ ഈ ആതിഥ്യമര്യാദയും അനുഭങ്ങളുമാണ് മെൽബയെ നല്ലൊരു മനുഷ്യയാക്കിയതും.

ALSO READ: 95 അടിയോളം മണ്ണ് മാറ്റി; വറ്റിക്കും തോറും വെള്ളം നിറയുന്നു; കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം ദുഷ്‌കരം

ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതോടെയാണ് സങ്കടം കൊണ്ടെങ്കിലും 94ആം വയസ്സിൽ മെൽബയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നത്. ഇനി വിശ്രമജീവിതം എന്നാണ് മെൽബയുടെ അഭിപ്രായം. ഇത്രയും വർഷം തങ്ങൾക്ക് വേണ്ടി ജോലി ചെയ്തതിന് വിപുലമായ യാത്രയയപ്പ് ചടങ്ങും പ്രത്യേക സമ്മാനവും പുരസ്കാരങ്ങളുമടക്കം നൽകിയാണ് കമ്പനി മെൽബയെ യാത്രയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News