‘ക്യാപ്റ്റൻ കമ്മിന്‍സിന്റെ കയ്യിൽ എല്ലാം ഭദ്രം’ പാക്കിസ്ഥാനെ തോൽപ്പിച്ച് മെല്‍ബണ്‍ ടെസ്റ്റ് നേടി ഓസീസ്

മെല്‍ബണ്‍ ടെസ്റ്റില്‍ പാക്കിസ്ഥാനെ തോല്‍പിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. 79 റണ്‍സിനാണ് ഓസീസിന്റെ ജയം. 317 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 237 റണ്‍സിന് പുറത്താവുകയായിരുന്നു.

ALSO READ: പ്രവാസ ലോകത്തെ മലയാള സാഹിത്യ പ്രവർത്തനം പ്രോത്സാഹിപ്പിക്കാനായി മലയാളം മിഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ബൗളിംഗ് ആണ് പാകിസ്താനെ തോൽപിക്കാൻ ഓസീസിനെ സഹായിച്ചത്. രണ്ടാം ഇന്നിങ്സിലും കമ്മിൻസ് അഞ്ചുവിക്കറ്റ് വീഴ്ത്തി. സ്റ്റാര്‍ക് നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും, മത്സരത്തിലാകെ പത്തുവിക്കറ്റ് നേടിയ കമിന്‍സാണ് പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നുമത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2–0നാണ് പരമ്പര സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News