കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന സംശയിക്കുന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത് എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പൊലീസ് നഗരത്തില്‍ തെരച്ചില്‍ നടത്തുകയാണ്.

ALSO READ: ‘കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടന്മാരിൽ ജോജുവും ഉണ്ട്’; സംവിധായകൻ ഭദ്രൻ

കഴിഞ്ഞ രണ്ടാഴ്ചയോളമായി ആലപ്പുഴ മണ്ണഞ്ചേരി പ്രദേശങ്ങളില്‍ കുറുവ മോഷണ സംഘത്തിന്റെ സാന്നിധ്യം മനസിലാക്കിയ പൊലീസ് തമിഴ്‌നാട്ടിലുള്ളവരെ മറ്റും ചോദ്യം ചെയ്യുന്നതിനിടയിലാണ് കുറുവാ സംഘത്തില്‍ പെട്ട സന്തോഷ് എന്നയാള്‍ കുണ്ടന്നൂര്‍ പാലത്തിന് അടിയില്‍ താമസിക്കുന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് കുണ്ടന്നൂരിലെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിലൊരാള്‍ സന്തോഷായിരുന്നു. ഇയാളുമായി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് പരപ്പന സമീപം വെച്ച് പൊലീസിനെ അക്രമിച്ച ശേഷം സന്തോഷ് രക്ഷപ്പെട്ടത്. ഇയാള്‍ക്ക് വേണ്ടി എറണാകുളം ഐജിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം പരിശോധന നടത്തിവരുന്നു. ഒപ്പം ഫയര്‍ഫോഴ്‌സിന്റെ സ്‌ക്യൂബ സംഘവും പരിശോധന നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News