കെപിസിസി ഡിജിറ്റല്‍ കണ്‍വീനര്‍ പി സരിനിനെതിരെ പരാതിയുമായി അംഗങ്ങള്‍ രംഗത്ത്. പരാതിയില്‍ സരിനെതിരെ ഗുരുതര ആരോപണങ്ങള്‍. സരിനിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വീണാ നായരുടെ നേതൃത്വത്തില്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണാ നായര്‍, സെക്രട്ടറി രജിത്ത് രവീന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരാണ് കെപിസിസി ഡിജിറ്റല്‍ കണ്‍വീനര്‍ പി സരിനിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിജിറ്റല്‍ മീഡിയ വിഭാഗം നല്‍കിയ ഉപകരാറിലെ ക്രമക്കേട് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
READ ALSO:തിരുവനന്തപുരത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. കണ്‍വീനര്‍ സരിനിന്റെ സാമ്പത്തിക ഇടപാടുകള്‍ ചോദ്യം ചെയ്ത അംഗങ്ങളെ ചര്‍ച്ചാ ഗ്രൂപ്പുകളില്‍ നിന്നും ഒഴിവാക്കി എന്നും ആരോപണമുണ്ട്. വ്യക്തിപരമായ പ്രചാരണത്തിന് കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗത്തെ സരിന്‍ ഉപയോഗം ചെയ്തു എന്നടക്കമുള്ള നിരവധി ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
READ ALSO:റീല്‍സ് ചെയ്യുന്നത് വിലക്കി; ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി, എല്ലാ സഹായവും വീട്ടുകാരുടെ വക
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും ഒരു വിഭാഗം ഡിജിറ്റല്‍ മീഡിയ അംഗങ്ങളെ മാറ്റിനിര്‍ത്തിയെന്നാണ് മറ്റൊരാക്ഷേപം. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് ഡിജിറ്റല്‍ മീഡിയയുടെ പ്രധാന ചുമതല. കെപിസിസി ഉപാധ്യക്ഷന്‍ വി.ടി ബല്‍റാമാണ് ഡിജിറ്റല്‍ മീഡിയ വിഭാഗത്തിന്റെ ചെയര്‍മാന്‍. പരാതില്‍ നേതാക്കള്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ നേതാക്കള്‍ പ്രതികരിച്ചിട്ടുമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here