കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രത്തിനു നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിച്ച് ഹിന്ദു സിഖ് ഗ്ലോബൽ ഫോറം അംഗങ്ങൾ. ദില്ലിയിലെ കാനഡ എംബസിക്ക് നേരെയായിരുന്നു അംഗങ്ങൾ പ്രതിഷേധം നടത്തിയത്. സംഭവത്തിൽ അപ്രതീക്ഷിത പ്രതിഷേധം എംബസിയ്ക്കു മുന്നിൽ ഉണ്ടായതോടെ എംബസിക്ക് മുൻപിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. പ്രതിഷേധക്കാരെ തീൻ മൂർത്തി മാർഗിൽ പൊലീസ് തടഞ്ഞു. അതേസമയം, കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രം ആക്രമിച്ച കേസിൽ ഒരാളെ കാനഡയിൽ അറസ്റ്റു ചെയ്തു.
ALSO READ: അങ്ങനെ പുള്ളിപ്പുലിയ്ക്ക് വരെ പ്രണയിനിയായി, ഒഡീഷയിലെ നരഭോജി രാജയ്ക്ക് പ്രണയ സാഫല്യം
കാനഡയിലെ സിഖ് ഫോർ ജസ്റ്റിസ് കോർഡിനേറ്റർ ഇന്ദർജീത് ഗോസലിനെ ആണ് അറസ്റ്റ് ചെയ്തത്. ഉപാധികളോടെ വിട്ടയച്ച ഗോസലിനെ പിന്നീട് ബ്രാംപ്ടണിലെ ഒൻ്റാറിയോ കോർട്ട് ഓഫ് ജസ്റ്റിസിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. സംഭവം പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നതെന്ന് കാനഡ പൊലീസ് വ്യക്തമാക്കി. ഈ മാസം മൂന്നിനാണ് ബ്രാംപ്ടണിലെ ക്ഷേത്രത്തിൽ എത്തിയ വിശ്വാസികൾക്ക് നേരെ ഖലിസ്ഥാൻ വിഘടന വാദികളുടെ ആക്രമണം ഉണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here