നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം അംഗങ്ങളെ ചേര്‍ക്കാനുള്ള പദ്ധതി വനിതാ ദിനത്തില്‍ ആരംഭിച്ചതിന് പിന്നാലെ ആദ്യ മണിക്കൂറില്‍ മാത്രം അംഗത്വം നേടിയത് 20 ലക്ഷത്തിലധികം പേരാണ്. ആദ്യം അംഗത്വം എടുത്തത് വിജയ് തന്നെയാണ്.
സമൂഹമാധ്യമത്തിലൂടെയാണ് കഴിഞ്ഞ ദിവസം വിജയ് അംഗത്വത്തെ കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ചത്. അതിന് തന്നെ ഒരു മണിക്കൂറാവുന്നതിന് മുമ്പ് രണ്ട് മില്യണ്‍ ഹിറ്റാണ് ലഭിച്ചത്. രണ്ടുകോടി അംഗത്വം എന്നതാണ് പാര്‍ട്ടി ലക്ഷ്യമിട്ടിരിക്കുന്നത്.
ALSO READ: എഐ ശേഷിയുള്ള സമൂഹ മാധ്യമം റിയലി എത്തുന്നു; ഫേസ്ബുക്കിന് വെല്ലുവിളിയാകുമോ?
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിജയ് ജനങ്ങളോട് തന്റെ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നുണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന അടിസ്ഥാന തത്വം പിന്തുടരാന്‍ താല്‍പര്യമുള്ളവര്‍ പാര്‍ട്ടി പ്രതിജ്ഞ വായിച്ച ശേഷം അംഗത്വമെടുക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ക്യു ആര്‍ കോര്‍ഡ് സ്‌കാന്‍ ചെയ്തും പാര്‍ട്ടിയില്‍ അംഗത്വം നേടാന്‍ കഴിയും.
മാത്രമല്ല ടെക്സ്റ്റ് അയച്ചും വാട്ട്‌സ്ആപ്പ്, ടെലഗ്രാം ക്യു ആര്‍ കോര്‍ഡ് സ്‌കാന്‍ ചെയ്തും അംഗത്വം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഇലക്ഷന്‍ കമ്മീഷന്റെ വോട്ടേഴ്‌സ് ഐഡി കാര്‍ഡും സമര്‍പ്പിക്കണം. ഒപ്പം അംഗത്വം നേടുന്ന പ്രക്രിയയില്‍ സെല്‍ഫിയും എടുത്ത് പോസ്റ്റ് ചെയ്യണം.
ALSO READ: മോദിയുടെ അവകാശവാദങ്ങൾ പൊള്ളയാണ്, അംബാനിമാർക്കും അദാനിമാർക്കും വേണ്ടിയാണ് ഭരണം: മാത്യു ടി തോമസ്
വിജയ്ക്ക് പിറകേ ജനറല്‍ സെക്രട്ടറി ബുസി എന്‍ ആനന്ദ്, മറ്റ് പ്രവര്‍ത്തകര്‍ എന്നിവരും പാര്‍ട്ടിയില്‍ അംഗത്വം നേടിയിട്ടുണ്ട്. ആദ്യമണിക്കൂറില്‍ തന്നെ 20 ലക്ഷത്തില്‍പ്പരം ആളുകള്‍ അംഗത്വത്തിനായി വെബ്‌സൈറ്റില്‍ കയറിയതോടെ സൈറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷക്കണക്കിന് ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here