2005 ലെ ഐ എഫ് എഫ് കെ കാലം, രോഷാകുലരായ പ്രതിനിധികളെ ആശ്വസിപ്പിക്കുന്ന കമലും കെ ജി ജോർജും; വൈറലായി ചിത്രം

ലോകസിനിമാ പ്രേമികളുടെ ആഘോഷമാണ് തലസ്ഥാന നഗരിയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം. മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയാണ് ഐഎഫ്എഫ്കെയുടെ ലക്ഷ്യം. നിരവധി രാജ്യങ്ങളിൽ നിന്നും 175 ലധികം ചിത്രങ്ങൾ 15 സ്‌ക്രീനുകളിലായി പ്രദർശിപ്പിക്കാറുണ്ട്. ഇപ്പോഴിതാ 2005 ൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സംവിധായകൻ കമൽ ഉൾപ്പെട്ട ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: ഏകീകൃത കുർബാന തർക്കം; അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം

മേളയിലെ എന്തോ ഒരു പ്രശ്നം പരിഹരിക്കാൻ രോഷാകുലരായ പ്രതിനിധികളെ സമാശ്വസിപ്പിക്കുന്ന സംവിധായകൻ കമലിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. അന്നദ്ദേഹം ഭരണസമിതി അംഗമായിരുന്നു. പിന്നീട് ചെയർമാൻ ആയി. സംവിധായകൻ കെ ജി ജോര്ജും ഈ ഫ്രെയിമിലുണ്ട്. കൃഷ്ണേന്ദു കലേഷ് എന്നയാളുടെ ശേഖരത്തിലെ ഫോട്ടോ ആണ് ഇത്. വർഷങ്ങൾ പഴക്കമുള്ള ചിത്രം ഐഎഫ്എഫ്കെയുടെ ജനപ്രീതിയെയും സ്വീകാര്യതയെയും വെളിപ്പെടുത്തുന്നുണ്ട്.

ALSO READ: ഏകീകൃത കുർബാന തർക്കം; അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം

അതേസമയം, 28ാമത് രാജ്യാന്തര മേളയുടെ രണ്ടാം ദിനമായ ഇന്ന് 14 തീയേറ്ററുകളിലായി 66 ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഐഎഫ്എഫ്കെയിലെ മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്കും ഇന്ന് തുടക്കമായി. അതിജീവനം, പ്രണയം, ത്രില്ല‍‍‌ർ തുടങ്ങിയ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന മത്സര വിഭാഗത്തിലെ ഏഴ് ചിത്രങ്ങളാണ് ആദ്യ ദിനത്തിൽ പ്ര‍ദർശനത്തിയത്. മത്സരവിഭാഗത്തിലുള്ള മലയാള ചിത്രങ്ങളായ തടവ്, ഫാമിലി എന്നിവയും ഇന്ന് പ്രദർശിപ്പിക്കുന്ന സിനിമകളിൽ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News