കുമാർ സാഹ്‌നി ജീവിതത്തിന്റെ അവസാനകാലം ചെലവഴിക്കാൻ ആഗ്രഹിച്ചത്‌ കേരളത്തിൽ; അനുസ്‌മരണപരിപാടി സംഘടിപ്പിച്ചു

ചലച്ചിത്ര വികസന കോർപറേഷനും മീഡിയ ഡവലപ്മെന്റ്‌ ഫൗണ്ടേഷനും ചേർന്ന്‌ വിഖ്യാത ചലച്ചിത്രകാരൻ കുമാർ സാഹ്‌നിയുടെ അനുസ്‌മരണപരിപാടി സംഘടിപ്പിച്ചു. കുമാർ സാഹ്‌നി ജീവിതത്തിന്റെ അവസാനകാലം ചെലവഴിക്കാൻ ആഗ്രഹിച്ചത്‌ കേരളത്തിൽ ആയിരുന്നുവെന്ന് ജീവിതപങ്കാളിയും തിരക്കഥാകൃത്തും ചരിത്രാധ്യാപികയുമായ റിംലി ഭട്ടാചാര്യ പരിപാടിയിൽ പറഞ്ഞു. കുമാർ സാഹ്‌നിയുടെ ഓർമകളിൽ അവർ വിങ്ങിപ്പൊട്ടുകയും ചെയ്‌തു.

കേരളത്തിൽ ഏസ്‌തറ്റിക്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ നിരവധി ചർച്ചകളിൽ കുമാർ സാഹ്‌നി പങ്കാളിയായിരുന്നുവെന്ന്‌ എം എ ബേബി പരിപാടിയിൽ പറഞ്ഞു. അന്നത്‌ യാഥാർഥ്യമാക്കാനായില്ല. അങ്ങനെയൊരു സ്ഥാപനം ആരംഭിക്കുന്നതിനെ കുറിച്ച്‌ ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ഒരു മലയാളി പോലുമില്ലാത്ത തിയേറ്ററില്‍ ഫുള്‍ കയ്യടികള്‍ക്ക് ഇടയില്‍ ഇരുന്ന് ഞാന്‍ കണ്ട മലയാള സിനിമയാണ്; തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസന്‍
കലാഭവനിൽ നടന്ന വിവിധ സെഷനുകളിൽ അമൃത് ഗംഗാർ, ശശി കുമാർ, സക്കറിയ, സദാനന്ദ് മേനോൻ, ഉദയൻ വാജ്‌പേയി, മായാദർപ്പണിൽ അഭിനയിച്ച പ്രബ മഹാജൻ, സി എസ് വെങ്കിടേശ്വരൻ, എം ആർ രാജൻ, സണ്ണി ജോസഫ്, കെ ജി ജയൻ, വി ശശികുമാർ എന്നിവരും സംസാരിച്ചു. എം ആർ രാജൻ സംവിധാനം ചെയ്ത “വെൻ ദി ബേഡ് ബികംസ് എ വേവ് ” എന്ന ഡോക്യുമെന്ററിയുടെയും കുമാർ സാഹ്നി സംവിധാനം ചെയ്ത പ്രശസ്ത ചിത്രമായ ” ചാർ അദ്ധ്യായ്’യുടെ പ്രദർശനവും നടന്നു. ഫെബ്രുവരി 25 ന്‌ ആണ്‌ ഋത്വിക് ​ഘട്ടക്കിന്റെ പ്രിയ ശിഷ്യന്മാരിൽ ഒരാൾ കൂടിയായിരുന്നു കുമാർ സാഹ്‌നി. എൺപത്തിമൂന്നാം വയസിൽ കൊൽക്കത്തയിൽ വച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്‌.

ALSO READ: കോതമംഗലത്ത് ബൈക്ക് പിക്കപ്പ് വാനിന്‍റെ പിന്നിലിടിച്ച് അപകടം; രണ്ട് മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News