ചടയന്‍ ഗോവിന്ദന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് കാല്‍നൂറ്റാണ്ട്

തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിഷേധ്യ നേതാവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന ചടയന്‍ ഗോവിന്ദന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് കാല്‍നൂറ്റാണ്ട് തികയുന്നു. ജീവിതം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മാറ്റി വച്ച നേതാവായിരുന്നു ചടയന്‍ ഗോവിന്ദന്‍. സിപി ഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1998ലാണ് ചടയന്‍ ചരിത്രത്തിലേക്ക് വിടവാങ്ങിയത്.

ത്യാഗപൂര്‍ണവും സമര തീക്ഷണവുമായിരുന്നു ചടയന്റെ ജീവിതം. എണ്ണമറ്റ കര്‍ഷക കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ വേദിയായ ചിറക്കല്‍ താലൂക്കില്‍ നെയ്ത്ത് തൊഴിലാളികളെ സംഘടിപ്പിച്ച് കൊണ്ടായിരുന്നു പൊതുജീവിതത്തിന്റെ തുടക്കം. പിന്നീട് ചടയന്റെ നേതൃത്വത്തില്‍ നടന്നത് ജന്മി നാടുവാഴിത്തത്തിനും തൊഴിലാളി ചൂഷണത്തിനും പൊലീസ് ഗുണ്ടാ തേര്‍വാഴ്ചയ്ക്കും എതിരായ സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പുകളായിരുന്നു. ഭീകരമായ പൊലീസ് മര്‍ദ്ദനവും ജയില്‍വാസവും ഒളിവ് ജീവിതവുമെല്ലാം കരുത്തനായ കമ്യൂണിസ്റ്റിനെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായകമായി.

READ ALSO:യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ പ്രസിഡന്റായി വീണ്ടും നാസര്‍ അല്‍ ഖിലൈഫി

1948ല്‍ പാര്‍ട്ടി സെല്ലില്‍ അംഗമായ ചടയന്‍ 1979ല്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും 1985ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും 1996ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി. 1998 ല്‍ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവേയാണ് ആ വിപ്ലവ ജീവിതത്തിന് തിരശ്ശീല വീണത്. പ്രതിസന്ധി ഘട്ടങ്ങളില്‍ പോറലേല്‍ക്കാതെ പാര്‍ട്ടിയെ നയിച്ച ചടയന്‍ വ്യതിയാനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ കമ്യൂണിസ്റ്റ് നേതാവ് കൂടിയായിരുന്നു.

READ ALSO:കൊല്ലത്ത് സുഹൃത്തുക്കള്‍ മുങ്ങിമരിച്ച നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here