നീർമാതളം പൂത്ത കാലം എഴുതിയ ആമിയല്ല, 1968 ൽ വിശുദ്ധ പശു എഴുതിയ മാധവികുട്ടിയാണ് എൻ്റെ പ്രേമഭാജനം

മാധവികുട്ടി എപ്പോഴും വാഴ്ത്തപ്പെടുന്നത് പ്രണയത്തിന്റെ രതിയുടെ രഹസ്യങ്ങളെ തുറന്നെഴുതിയ കഥാകാരി എന്ന ലേബലിലാണ്. നീർമാതളം പൂത്തകാലം മുതൽക്ക് അനവധി പ്രണയ കഥകളും നോവലുകളുമാണ്‌ ആമിയെ കുറിച്ചോർക്കുമ്പോൾ മലയാളി വായനക്കാരുടെ ഓർമകളിലേക്ക് ആദ്യം വന്നെത്തുക. എന്നാൽ മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ ഞാനോര്ക്കുന്നത് 1968 ൽ വിശുദ്ധ പശു എന്ന കഥയെഴുതിയ വിപ്ലവകാരി എന്ന ലേബലിലാണ്. ഹിന്ദു വർഗീയ വാദികളുടെ വിശുദ്ധ പശു എന്ന അജണ്ടയെ ചൂണ്ടിക്കാണിച്ചുകൊണ്ട് വർഷങ്ങൾക്ക് മുൻപ് മാധവികുട്ടി എഴുതിയ ഈ കഥ വര്ഷങ്ങള്ക്കിപ്പുറമാണ് ചർച്ച ചെയ്യപ്പെട്ടത്.

ALSO READ: ‘മഹാത്മാ ഗാന്ധിയെ നിന്ദിച്ച മോദിക്കെതിരെ പരാതി’, ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് ലൂയിത് കുമാര്‍ ബര്‍മാന്‍ ആണ് പരാതിക്കാരൻ

മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയിലേക്ക് മാറിയപ്പോഴും തൻ്റെ എപ്പോഴത്തെയും കാമുകൻ കൃഷ്ണൻ തന്നെയാണെന്ന് ആമി എപ്പോഴും എഴുതിയിരുന്നു. പുന്നയൂർക്കുളത്തെ തറവാട്ടുപറമ്പിലെ നീര്‍മാതളത്തെ മലയാള സാഹിത്യലോകത്ത് പ്രതിഷ്ഠിച്ച എ‍ഴുത്തുകാരിയാണ് മാധവിക്കുട്ടി. പ്രിയപ്പെട്ടവർക്ക് അവൾ ആമിയാണെങ്കിൽ വിശ്വസാഹിത്യലോകത്ത് അവൾ കമലാ ദാസ് ആണ്. കുട്ടിത്തം വിട്ടു മാറാത്ത ഭാവനകളും രതിയുടെ തീക്ഷ്​ണത മുഴുവൻ ആവാഹിച്ച ഭാവപ്പകർച്ചകളും മാതൃസ്നേഹത്തിൻെറ നിലക്കാത്ത കരുത്തും മാധവിക്കുട്ടിയുടെ എഴുത്തിൻെറ അപൂർവതയാണ്.

എ‍ഴുത്ത് ഒരു ആത്മബലിയാണെന്ന് വിശ്വസിച്ച മാധവിക്കുട്ടി എ‍ഴുത്തിലൂടെ പ്രകടിപ്പിച്ചതെല്ലാം സങ്കൽപ്പങ്ങൾ നിറച്ച ജീവിതമായിരുന്നു. ജീവിതമാണോ സങ്കൽപ്പമാണോ എന്ന് ഏ‍ഴുത്തുകാരുടെ മനസിൽ നിറഞ്ഞ ചോദ്യങ്ങൾ ആയിരുന്നു പിന്നീട് അ‍വൾക്ക് നേരിടേണ്ടി വന്ന മുൾമുനകൾ. സമൂഹം ബ്രഷ്ട് കൽപ്പിച്ച പാപമെന്ന് മുദ്രകുത്തിയ പല ചിന്തകളും ലവലേശം ഭയമില്ലാതെ അവൾ തന്‍റെ രചനകളാക്കി. കമല സുരയ്യയുടെ കഥകൾ വൈകാരികമായി പരന്നു കിടക്കുമ്പോ‍ഴും സ്ഥായിയായി അവൾക്കുള്ള ഭാവം പെണ്ണിന്‍റെ വ്യക്തിത്വത്തെ അംഗീകരിക്കാൻ മടികാട്ടുന്ന സമൂഹത്തിലേക്കുള്ള വിരൽ ചൂണ്ടൽ ആയിരുന്നു.

ALSO READ: “കുപ്പിയും കോഴിക്കാലും” ആർക്കും കൊടുക്കാതെ പൊതുപ്രവർത്തനം നടത്താൻ പറ്റുമോ എന്ന് നോക്കട്ടെ : കെ ടി ജലീൽ എംഎൽഎ

നഷ്ടപ്പെട്ട നീലാംബരിയിൽ സുഭദ്ര തന്‍റെ പ്രിയതമന്‍റെ ശബ്ദത്തിൽ നീലാംബരി രാഗം ആസ്വദിക്കുമ്പോൾ സ്നേഹത്തിന്‍റെ തീവ്രതയിൽ ഉടലാകെ വലിഞ്ഞുമുറുകുന്ന കാമുകിയിൽ നിന്ന് നെയ്പ്പായത്തിലെ അമ്മയുടെ ദുരത്തിലേക്ക് എത്താൻ മാധവിക്കുട്ടിക്ക് നിമിഷ നേരം മതിയായിരുന്നു.അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ ആമിയുടെ രചനകളിലൂടെ മലയാളി മനസിൽ പടർന്നുകയറി. ആമിയുടെ കഥകൾ എന്നും ഒരു വിപ്ലവമായിരുന്നു. ആളുകൾ ഒളിഞ്ഞും തെളിഞ്ഞും വായിക്കാൻ ശ്രമിച്ച വിപ്ലവ കഥകൾ. മാധവിക്കുട്ടിയുടെ ആത്മകഥയെന്നും അല്ലെന്നും പറയപ്പെടുന്ന എന്‍റെ കഥ ഉയർത്തി വിട്ട വിപ്ലവം ഇന്നും മലയാള സാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്നു. ആമിയുടെ കഥകളൊക്കെ ഇപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ കാലത്തിന് മുന്നേ നടന്ന അല്ല ഓടിയെത്തിയ കഥകളായിരുന്നുവെന്ന് പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News