ചിരിയുടെ ചെപ്പ് കിലുക്കിയ ചങ്ങാതി, മാള അരവിന്ദൻ ഓർമയായിട്ട് 9 വർഷം

മാള എന്നത് ഒരു സ്ഥലപ്പേരാണ്. പക്ഷേ മലയാളിക്കത് നിഷ്കളങ്കമായ ചിരിയുടെ പേരാണ്..മലയാള സിനിമയിൽ ഹാസ്യത്തിന് തന്റെ പേരിലൊരു ഇടമുണ്ടാക്കിയ മാള അരവിന്ദൻ ഓർമയായിട്ട് 9 വർഷം. ചിരിക്ക് പിന്നിലൊരു നോവുണ്ടാകുമെന്ന പതിവ്, അരവിന്ദൻ എന്ന മാളക്കാരനും ശരിവയ്ക്കുന്നു. ശബ്ദത്തിലും ചലനത്തിലും മാള അരവിന്ദന്‍റെ ശൈലി ചിരിയോടു ചേർന്നുനിന്നു. പപ്പു മാള ജഗതി ഈ ത്രയമായിരുന്നു ഒരുകാലത്ത് മലയാളത്തിന്റെ ചിരി.

ALSO READ: റിലയന്‍സ് ജിയോയും വണ്‍പ്ലസും ഒരുമിക്കുന്നു; ഇനി ഇന്ത്യയിലെ 5ജി നെറ്റ്‌വര്‍ക്ക് ശക്തമാകും

ഓരോ കഥാപാത്രങ്ങളിലും അദ്ദേഹം പുലർത്തിയ സൂക്ഷ്മത മലയാളത്തിൽ മാളയ്ക്ക് പകരക്കാരനില്ലാതാക്കി. സല്ലാപത്തിലെ ആശാരിയിലും മീശമാധവനിലെ മുള്ളാണി പപ്പനിലുമൊക്കെ നമ്മളത് കണ്ടതാണ്. നീണ്ട മുപ്പത്തഞ്ച് വർഷത്തിനിടെ അങ്ങനെ നിരവധി വേഷങ്ങൾ. നിസഹായതയിലും ചിരിസൃഷ്ടിക്കുന്നവയായിരുന്നു മാളയുടെ കഥാപാത്രങ്ങൾ. തബലയോടായിരുന്നു അരവിന്ദന്റെ പ്രണയം. അത് അദ്ദേഹത്തെ നാടകക്കാരനാക്കി.

ALSO READ: പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുവാൻ യുഎഇ

കോട്ടയം നാഷണൽ തിയറ്ററിലും, നാടകശാലയിലും സൂര്യസോമയിലും അരവിന്ദൻ നിറഞ്ഞാടി. ചിരിക്കിടിയിൽ നെഞ്ചിൽ തീ കോരിയിട്ട ചില കഥാപാത്രങ്ങൾ, ഭൂതക്കണ്ണാടി, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ തുടങ്ങി കുറേയേറെ ചിത്രങ്ങൾ. അവസാനകാലത്ത് ഗോഡ് ഫോർ സെയിലിലൂടെയും ലാൽ ബഹദൂർ ശാസ്ത്രിയിലൂടെയും മാള തിരിച്ചുവരവറിയിച്ചു. നിസ്സഹായതയിലും നിശബ്ദതയിലും ചിരി സൃഷ്ടിക്കാൻ കഴിയുന്ന അപൂർവംചിലരിലൊരൊൾ, വെള്ളിത്തിരയിൽ നിന്ന് നടന്നകന്നിട്ടും മലയാളികള്‍ക്ക് മാളയെന്നാല്‍ ഇന്നും അരവിന്ദന്‍ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News