മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഓർമ്മകൾക്ക് 4 വയസ്

Unnikrishnan Nampoothiri

മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഓർമ്മകൾക്ക് ഇന്നേക്ക് 4 വയസ്. എഴുപത്തിയാറാം വയസ്സിൽ മലയാള സിനിമയിൽ അരങ്ങേറിയ അദ്ദേഹത്തെ മലയാള സിനിമാ ആസ്വാദകർ സിനിമയിലെ മുത്തച്ഛനായി ഏറ്റെടുക്കുകയായിരുന്നു.

കലാ പാരമ്പര്യത്തോടൊപ്പം രാഷട്രീയ പാരമ്പര്യവും നെഞ്ചേറ്റിയ കണ്ണൂർ പയ്യന്നൂർ പുല്ലേരി വാദ്യാർ ഇല്ലത്തെ തലമുറക്കാരനായിരുന്നു മലയാളത്തിന്റെ സ്വന്തം മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി. ‘ദേശാടനം’ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം അഭിനയരംഗത്തേയ്ക്ക് കടന്നു വരുന്നത്.

Also Read: ‘മമ്മൂക്കയില്‍ നിന്ന് പ്രതീക്ഷിക്കാത്ത മറുപടിയാണ് ലഭിച്ചത്’: ​ഗൗതം വാസുദേവ് മേനോൻ

മൂത്ത മകൾ ദേവകിയുടെ ഭർത്താവും പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി വഴിയായിരുന്നു സിനിമയിലേക്കുള്ള വഴി അദ്ദേഹത്തിനു മുന്നിൽ തുറക്കുന്നത്. നാല് തമിഴ് സിനിമകളടക്കം 22 സിനിമകളിലാണ് അഭിനയിച്ചത്. മലയാളികളുടെ മനസ്സിൽ അദ്ദേഹത്തിന് സ്ഥിര പ്രതിഷ്ഠ നേടാൻ അതുതന്നെ ധാരാളമായിരുന്നു.

മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, രജനികാന്ത്, ജയറാം, ദിലീപ്, സുരേഷ് ഗോപി, മുരളി എന്നിവർക്കൊപ്പം അച്ഛനും മുത്തച്ഛനുമായി അദ്ദേഹം അഭിനയിച്ചു. ദിലീപ് നായകനായ കല്യാണരാമൻ അടക്കമുള്ള സിനിമയിൽ അദ്ദേഹം അഭിനയിച്ച രംഗങ്ങൾ ഇന്നും മലയാളികളെ രസിപ്പിക്കുന്നു.

Also Read: ‘രുചികരവും ഒപ്പം ഔഷധമൂല്യവും’, സുധാകരേട്ടന്റെ ബീഫും പൊറോട്ടയും ഒരു സ്പെഷ്യൽ കോംമ്പോ

സിനിമ നടൻ എന്നതിനുമപ്പുറം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കും പുല്ലേരി ഇല്ലത്തിനും ഇടമുണ്ട്. അടിയുറച്ച വിശ്വാസിയായ കമ്മ്യൂണിസ്റ്റ്കാരനായിരുന്നു അദ്ദേഹം. ബ്രിട്ടിഷ് ഭരണകാലത്ത് എകെജി, പിണറായി വിജയൻ അങ്ങനെ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കൻമാർക്ക് പുല്ലേരി ഇല്ലത്ത് ഒളിത്താവളം ഒരുക്കാൻ അദ്ദേഹം സധൈര്യം മുന്നോട്ട് വന്നു.

എകെജിയേ പറ്റി പറയുമ്പോൾ വിതുമ്പുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി മരണം വരെ എകെജി അയച്ച കത്ത് സൂക്ഷിച്ച് വച്ചത് അതെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോടുള്ള ആരാധന കൊണ്ട് തന്നെയാണ്. എഴുപത്തിയാറാം വയസ്സിൽ സിനിമയെന്ന അത്ഭുത ലോകത്തേക്ക് കടന്ന് വന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ മലയാളികളും കേരള രാഷട്രീയവും എന്നും ഓർക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News