നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വിഷയം; ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. മെമ്മറി കാര്‍ഡ്അനധികൃതമായി പരിശോധിച്ച സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് അതിജീവതക്ക് നല്‍കരുതെന്നാണ് ദിലീപിന്റെ ആവശ്യം.

Also Read: ഇന്ത്യന്‍ വനിതാ ടീമില്‍ രണ്ട് മലയാളികള്‍; ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങും

അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്ന് ദിലീപ് ഡിവിഷന്‍ ബഞ്ച് മുമ്പാകെ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് തീര്‍പ്പാക്കിയ ഹര്‍ജിയില്‍ ഉത്തരവിറക്കിയത് തെറ്റാണെന്ന് അപ്പീല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ജസ്റ്റിസുമാരായ എന്‍ നഗരേഷ്, പി എം മനോജ് എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷന്‍ ബഞ്ച് പതിനാറാമത്തെ ഇനമായി ഇന്ന് ഹര്‍ജി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News