മുനയൻകുന്ന് രക്തസാക്ഷികളുടെ ഓർമ്മക്ക് 75 വയസ്

മുനയൻകുന്ന് രക്തസാക്ഷികളുടെ ഉജ്വല സ്മരണയ്ക്ക് 75 വയസ്സ്.1948 ലെ മെയ്ദിന പുലരിയിലാണ് ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിൽ ആറ് കമ്മ്യൂണിസ്റ്റ് പോരാളികൾ രക്തസാക്ഷികളായത്.75ാം വാർഷിക ദിനത്തിൽ പുതിയ രക്തസാക്ഷി സ്തൂപം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിക്കും.

വടക്കേ മലബാറിലെ കർഷക കമ്യൂണിസ്റ്റ് പോരാട്ടങ്ങളിലെ ത്രസിപ്പിക്കുന്ന അധ്യായമാണ് മുനയൻകുന്ന്. കൊടും കാടായിരുന്നു മുനയൻ കുന്ന്. പൊലീസിന്റെയും ഒറ്റുകാരുടെയും കണ്ണെത്താത്ത മലയോരം.1948 ഏപ്രിൽ 30 ന് 42 കർഷകപോരാളികൾ പല വഴികളിലൂടെ മുനയൽ കുന്നിലെത്തി.ജന്മിത്തത്തിനെതിരായ പോരാട്ടങ്ങൾ തുടരാനുള്ള കൂടിയാലോചനയ്ക്കായിരുന്നു യോഗം.മെയ് ഒന്നിന് പുലർച്ചെ കുടിൽ വളഞ്ഞ മലബാർ സ്പെഷ്യൽ പൊലീസ് തുരുതുരാ വെടിയുതിർത്തു. കെ.സി. കുഞ്ഞാപ്പു മാസ്റ്റര്‍, കെ.എ. ചിണ്ടപ്പൊതുവാള്‍, മുടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍, പനയന്തട്ട കണ്ണന്‍ നമ്പ്യാര്‍, പാപ്പിനിശേരി കേളു നമ്പ്യാര്‍, കുന്നുമ്മല്‍ കുഞ്ഞിരാമന്‍ എന്നിവര്‍ രക്തസാക്ഷികളായി.

മുനയൻ കുന്ന് രക്തസാക്ഷിത്വത്തിൻറെ 75ാം വാർഷികം വിപുലമായ പരിപാടികളോടെയാണ് സിപിഐഎം ആചരിക്കുന്നത്. വയക്കര കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചും പ്രകടനവും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News