സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് കോഴിക്കോട് നഗരം ; കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും യോഗത്തിനെത്തി

അന്തരിച്ച സി പി ഐ എം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് കോഴിക്കോട് നഗരം. ടൗൺഹാളിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. LDF കൺവീനർ ടി പി രാമകൃഷ്ണൻ എം എൽ എ, സി പി ഐ നേതാവ് സത്യൻ മൊകേരി, കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ്, ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി കെ സജീവൻ, മുസ്ലീം ലീഗ് നേതാവ് ടി ടി ഇസ്മയിൽ, ഐ എൻ എൽ സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ തുടങ്ങി വിവിധ കക്ഷി നേതാക്കൾ യെച്ചൂരിയെ അനുസ്മരിച്ചു.

ALSO READ : ‘വർഗീയതയും അക്രമരാഷ്ട്രീയവും മാത്രമാണ് എബിവിപിയുടെ ബാക്കിപത്രം’ ; ദില്ലി സർവകലാശാല തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കാൻ എസ്‌എഫ്‌ഐയും ഐസയും

കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, എം എൽ എ മാർ തുടങ്ങിയവരും പങ്കെടുത്തു. കക്ഷി രാഷ്ട്രീയ ഭേദമന്യേ കോഴിക്കോട് നഗരത്തിലെ പൗരാവലി അനുശോചന യോഗത്തിനെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News