എന്തൊരു ക്രൂരതയാണിത്! കൈകള്‍ തലയുമായി കൂട്ടിക്കെട്ടി, ഒട്ടകത്തെ ബൈക്കില്‍ കൊണ്ടുപോയി യുവാക്കള്‍, വീഡിയോ

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത് ഒരു ബൈക്കില്‍ രണ്ട് പേര്‍ക്കിടിയില്‍ ഇരുന്നത് ഒരു കൂറ്റന്‍ ഒട്ടകത്തെ കൊണ്ടുപോകുന്ന വീഡിയോ ആണ്. ജിസ്റ്റ് ന്യൂസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

ഈ വീഡിയോ എപ്പോള്‍ എവിടെയാണ് വച്ചാണ് റെക്കോര്‍ഡ് ചെയ്തത് എന്നതിനെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല. നിരവധി പേരാണ് വീഡിയോയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരക്കുള്ള റോഡില്‍ കൂടിയാണ് ഒട്ടകവുമായുള്ള യാത്ര. വീഡിയോയില്‍ ഒട്ടകത്തിന്‍റെ കൈ കാലുകള്‍ കൂട്ടിക്കെട്ടിയിരിക്കുന്നത് കാണാം.

Also Read : കാലുകളും കൈകളും വലിച്ചുപിടിച്ചു; കഴുത്തിലും പിടിമുറുക്കി ആളുകള്‍; ശ്വാസം വിടാനാകാതെ നാക്ക് പുറത്തേക്കിട്ട് പുള്ളിപ്പുലി, ഞെട്ടിക്കുന്ന വീഡിയോ

വീഡിയോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു മിണ്ടാപ്രായണിയോട് എന്തിനാണ് ഇത്ര ക്രൂരത എന്നാണ് സോഷ്യല്‍മീഡിയയില്‍ പലരും ഉന്നയിക്കുന്ന ചോദ്യം.

ഒട്ടകം സവാരി ആസ്വദിക്കുന്നുവെന്ന് എനിക്ക് ഉറപ്പില്ലെന്നും ഇത് തമാശയല്ല, മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും എന്തൊരു തെറ്റാണ് ഈ കാണിക്കുന്നതെന്നും കമന്റുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News