വയറുനിറഞ്ഞപ്പോൾ തനി ഗുണ്ടായിസം: മഹാരാഷ്ട്രയിൽ ഭക്ഷണം കഴിച്ചതിന്റെ പണമടക്കാൻ ആവശ്യപ്പെട്ട വെയിറ്ററെ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കി

accident

മഹാരാഷ്ട്രയിൽ ഹോട്ടൽ വെയിറ്ററെ തട്ടിക്കൊണ്ട് പോയി മണിക്കൂറുകളോളം ബന്ദിയാക്കി. ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിന്റെ പണം നൽകാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതരായ മൂന്ന് പേരാണ് ഇത്തരമൊരു അക്രമം നടത്തിയത്.

ALSO READ: എയർ ഫോഴ്‌സ് വിങ് കമാണ്ടർക്കെതിരെ ബലാത്സംഗക്കേസ്: അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്

മെഹെകർ- പാന്ഥർപുർ പാലഖി ഹൈവേയിലായിരുന്നു സംഭവം.
കാറിലിരുന്ന് ഭക്ഷണം കഴിച്ച മൂവർ സംഘം ബില്ലും ഒപ്പം ഓൺലൈൻ പേയ്‌മെന്റ് ചെയ്യാനുള്ള സ്‌കാനറും അവശ്യപെടുകയായിരുന്നു. ഇത് പ്രകാരം ബില്ലും സ്കാനറുമായി വെയിറ്റർ എത്തിയപ്പോൾ ബില്ലിനെ ചൊല്ലി മൂവർ സംഘം തകർത്തതിൽ ഏർപ്പെട്ടു. തുടർന്ന് കാറിലിരുന്ന ഒരാൾ വെയിറ്ററെ അപകടകരമാം വിധം പിടിച്ചുവലിച്ച് കിലോമീറ്ററുകളോളം വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.

ALSO READ: കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ: അൽ മവാസി അഭയാർഥി ക്യാമ്പ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 40 പേർ

തുടർന്ന് കണ്ണുകെട്ടി വെയിറ്ററെ ഇവർ ബന്ദിയാക്കി.  ഇയാളുടെ പക്കൽ നിന്നും 11,500 ലധികം രൂപയും തട്ടിയെടുത്തു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം ഇവർ ഇയാളെ വിട്ടയക്കുകയയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 140 (3) , 119 (1), 115 (2), 351 (3), 281 , 125 (എ) അടക്കമുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News