ഡേറ്റിങ് ആപ്പുകളിലൂടെ പണി കിട്ടിയവർ കുറവല്ല. ഇപ്പോഴിതാ ഗുരുഗ്രാമിൽ ബംബിള്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി ഡേറ്റിങ്ങിനെത്തി ഒടുവിൽ യുവാവിൽ നിന്ന് സ്വർണവും, ഐ ഫോണും, ക്രഡിറ്റ്, ഡെബിറ്റ് കാർഡുകളുമായി കടന്നുകളഞ്ഞതായാണ് റിപ്പോർട്ടുകൾ.
രോഹിത് ഗുപ്ത എന്ന യുവാവിനാണ് ഡേറ്റിങ് ദുരന്ത ഓര്‍മകള്‍ സമ്മാനിച്ചത്. സാക്ഷി, പായല്‍ എന്നീ പേരുകളുള്ള യുവതിയെ ബംബിള്‍ ഡേറ്റ് ആപ്പിലൂടെയാണ് രോഹിത് ഗുപ്ത പരിചയപ്പെടുന്നത്. ഡേറ്റിങ്ങിനായി യുവതി വീട്ടിലെത്തുകയും തുടര്‍ന്ന് മദ്യത്തില്‍ ലഹരി കലർത്തി യുവാവിന് നൽകുകയായിരുന്നു. യുവാവിന് ബോധം തിരികെ ലഭിച്ചപ്പോഴേക്കും മൊബൈല്‍ഫോണും, സ്വര്‍ണ്ണാഭരണങ്ങളും, ഒന്നേമുക്കാല്‍ ലക്ഷം രൂപയും കൊണ്ട് യുവതി കടന്നുകളഞ്ഞു.
Also read:വിഴിഞ്ഞം തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം: ഇ പി ജയരാജൻ
ഒക്ടോബര്‍ 1ന് സാക്ഷി രോഹിത് ഗുപ്തയെ വിളിച്ച് തനിയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ടു, പിന്നാലെ രാത്രി 10ന് സെക്ടര്‍ 47ലെ ഡോക്‌യാര്‍ഡ് ബാറില്‍ നിന്നും വിളിച്ചുകൊണ്ടുവരണമെന്നും പറയുന്നു. അതുപ്രകാരം യുവതിക്കൊപ്പം ഗുപ്ത തന്റെ വീട്ടിലെത്തി. വീട്ടിലേക്ക് പോവുന്ന വഴി മദ്യം വാങ്ങിയാണ് ഇരുവരും വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടനെ കുറച്ച് വെള്ളം വേണമെന്ന് യുവതി തന്നോട് ആവശ്യപ്പെട്ടു.
Also read:കാട്ടാനകളെ തുരത്താനെത്തി; പഴയ കൂട്ടുകാർക്കൊപ്പം കുങ്കിയാന മുങ്ങി
താന്‍ അടുക്കളയിലെത്തി വെള്ളവും ഐസും എടുക്കുന്ന സമയത്തിനുള്ളിൽ യുവതി മദ്യത്തില്‍ ലഹരി കലര്‍ത്തുകയായിരുന്നു എന്നാണ് ഗുപ്തയുടെ പരാതി. ഒക്ടോബര്‍ 3ന് രാവിലെയാണ് ബോധം നശിച്ച താന്‍ പിന്നെയുണര്‍ന്നത്. അതിനുളളില്‍ തന്റെ ഐഫോണും സ്വര്‍ണമാലയും പതിനായിരം രൂപയും ക്രഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും മോഷണം പോയതായും ഗുപ്തയുടെ പരാതിയില്‍ പറയുന്നു. ക്രഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിച്ച് ഒന്നേമുക്കാല്‍ ലക്ഷം രൂപ പിന്‍വലിച്ചതായും കണ്ടെത്തിയതായി ഗുപത പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here