2024ലെ പുരുഷ ട്വന്റി 20 ലോകകപ്പ് വേദി വെസ്റ്റ് ഇന്‍ഡീസ്-അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് മാറ്റാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിനു വേണ്ട് അമേരിക്കയിലെ സ്റ്റേഡിയങ്ങല്‍ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതോടെ 2024 ലോകകപ്പിന്റെ വേദിയായി ഇംഗ്ലണ്ടിനെയും സഹരാജ്യങ്ങളേയും ഐസിസി പരിഗണിച്ചേക്കും. നിലവില്‍ അമേരിക്കയിലെ സ്റ്റേഡിയങ്ങളിലുള്ള സൗകര്യങ്ങള്‍ ട്വന്റി 20 ലോകകപ്പ് നടത്താന്‍ ഉചിതമല്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
Also Read: സമനില പിടിച്ച് റയൽ; ഇരുപത്തിയഞ്ചാം കിരീടനേട്ടത്തോടെ ബൻസെമ റയലിൻ്റെ പടിയിറങ്ങി
https://www.kairalinewsonline.com/benzema-stepped-down-from-the-royals-with-his-twenty-fifth-title
അമേരിക്കയില്‍ നിലവിലുള്ള സംവിധാനങ്ങള്‍ വച്ച് ലോകകപ്പ് നടത്തുക പ്രയാസകരമാണെന്ന് യുഎസ്എ ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ ഇടക്കാല ചെയര്‍മാര്‍ ഡോ.അതുല്‍ റായി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഐസിസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്റ്റേഡിയങ്ങളല്ല അമേരിക്കയിലുള്ളത്. കൃത്യമായ സ്റ്റേഡിയ സൗകര്യങ്ങളില്ലാതെ ടൂര്‍ണമെന്റ് അമേരിക്കയില്‍ നടത്തുക പ്രായോഗികമല്ല’ എന്നും ഡോ.അതുല്‍ റായി വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here