ശരീഅത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കാനാവില്ലെന്നും സ്ത്രീകളെ സംരക്ഷിക്കേണ്ടത് പുരുഷനെന്നും പാളയം ഇമാം

മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമങ്ങളില്‍ സ്ത്രീകളോടുള്ള വിവേചനം ചര്‍ച്ചയാകുന്നു. മുസ്ലീം സമൂഹത്തിലെ പരമ്പര്യവാദികളും പുരോഗമന വാദികളും തമ്മിലുള്ള ആശയസംവാദത്തിന് കൂടി മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം വഴിവെക്കുകയാണ്. സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ ഇതിനകം ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഈ വിഷയത്തില്‍ ഉള്‍പ്പെടെയുള്ള പാളയം ഇമാമിന്റെ പ്രതികരണമാണ്. ശരീഅത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കാവുന്നതല്ലെന്ന നിലപാടാണ് പാളയം ഇമാം വിപി സുഹൈബ് മൗലവി വ്യക്തമാക്കുന്നത്. ഖുര്‍ ആനിലൂടെയും പ്രവാചക വചനങ്ങളിലൂടെയും സ്ഥാപിതമായ നിയമങ്ങള്‍ പൂര്‍ണമായും ദൈവീകമാണ് എന്ന വാദമാണ് ഇമാം മുന്നോട്ടുവച്ചത്. സ്ത്രീകളുടെയും കുടുംബങ്ങളുടെയും സംരക്ഷണബാധ്യത ഇസ്ലാം പൂര്‍ണ്ണമായും പുരുഷനെയാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നും ഇമാം പറഞ്ഞു. ഇത് മനസ്സിലാക്കാതെയാണ് മുസ്ലിം വ്യക്തിനിയമങ്ങളില്‍ സ്ത്രീവിവേചനം ഉണ്ടെന്ന് ചിലര്‍ വാദിക്കുന്നതെന്നും ഇമാം വ്യക്തമാക്കി.

അതേസമയം പെണ്‍കുട്ടികള്‍ക്ക് മാത്രം സ്വത്ത് കൊടുക്കണമെങ്കില്‍ അവരുടെ പേരില്‍ എഴുതിവച്ചാല്‍ മതിയല്ലോയെന്ന നിലപാടാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വീകരിച്ചത്. മുസ്ലീം പിന്തുടര്‍ച്ചാവകാശം വഴിയല്ലാതെ വസിയത്തായോ ദാനമായോ സ്വത്തുക്കള്‍ കൊടുക്കാമല്ലോ എന്നാണ് സമസ്തയുടെ നിലപാടായി ജിഫ്രി തങ്ങള്‍ പങ്കുവയ്ക്കുന്നത്.

പെണ്‍മക്കള്‍ക്ക് സ്വത്തില്‍ സമ്പൂര്‍ണ്ണ അവകാശം കിട്ടുക എന്ന ലക്ഷ്യത്തോടെ മുസ്ലീം പിന്തുടര്‍ച്ചാവകാശത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാകാന്‍ അഭിനേതാവും അഭിഭാഷകനുമായ ഷുക്കൂര്‍ ദമ്പതികള്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായതോടെയാണ് മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ സ്ത്രീ വിവേചനം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News