ലേലു അല്ലു… ലേലു അല്ലു…ലേലു അല്ലു… മാപ്പ് പറയുന്നതിന്‍റെ ആരോഗ്യഗുണങ്ങള്‍

നമ്മളില്‍ പലര്‍ക്കുമുള്ള ഒരു വലിയ പ്രശ്നമാണ് തെറ്റ് നമ്മുടെ ഭാഗത്താണെന്ന് അറിഞ്ഞാല്‍ക്കൂടി മറ്റുള്ളവരോട് മാപ്പ് പറയാന്‍ മടിക്കുന്ന സ്വഭാവം. ഒരു പ്രശ്നം വരുമ്പോഴോ അല്ലെങ്കില്‍ കൂട്ടുകാരുമായുള്ള ചര്‍ച്ചയ്ക്കിടയിലോ ഒരു വ‍ഴക്കോ മറ്റോ ഉണ്ടായാലോ തെറ്റ് നമ്മുടെ ഭാഗത്താണെങ്കിലും അത് സമ്മതിക്കാന്‍ നമുക്ക് വലിയ ബുദ്ധിമുട്ടാണ്.

പലര്‍ക്കും മാപ്പ് പറയുന്നത് അവരുടെ അഭിമാനപ്രശ്നമാണ്. എന്നാല്‍ മാപ്പ് പറയുന്നതുകൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. മാപ്പ് പറയുന്നതോടുകൂടി നമ്മുടെ മനസ് കുറച്ചുകൂടി ഫ്രീ ആവുകയാണ് ചെയ്യുന്നത്. മാനസികമായുള്ള പിരിമുറുക്കം മാപ്പ് പറയുന്നതിലൂടെ നമുക്ക് ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും എന്നതാണ് സത്യാവസ്ഥ.

Also Read : യാത്രാ പ്രിയരേ… ഇതാ നിലമ്പൂര്‍ ‘മാപ്പ്’

കൂട്ടുകാരുമായൊക്കെ പിണങ്ങിക്ക‍ഴിഞ്ഞാല്‍ നമുക്ക് രാത്രിയില്‍ സുഖമായി ഉറങ്ങാന്‍ പോലും ക‍ഴിയാറില്ല. എന്നാല്‍ പിണക്കത്തിന് ശേഷം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞാല്‍ പിന്നീട് അതിന്‍റെ ഒരു മാനസിക ബുദ്ധിമുട്ട് നമ്മളെ അലട്ടുകയില്ല. അതുമൂലം സുഖമായി ഉറങ്ങാനും സാധിക്കും.

തന്നെയുമല്ല, മാപ്പ് പറയുന്നതോടെ നമ്മുടെ സുഹൃത്ത് വലയം വലുതാവുകയും ഒരുപാട് സുഹൃത്തുക്കളെ ജീവിതത്തില്‍ നിലനിര്‍ത്താനും ക‍ഴിയും. അതിനാല്‍ത്തന്നെ തെറ്റ് നമ്മുടെ ഭാഗത്താണ് എന്ന് മനസിലായാല്‍ തല ഉയര്‍ത്തി മാപ്പ് പറയുന്നതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration