അടക്ക മോഷ്ടിച്ചതിന് മാനസികവെല്ലുവിളി നേരിടുന്നയാള്‍ക്ക് ക്രൂരമര്‍ദ്ദനം

അടക്ക മോഷ്ടിച്ചുവെന്നാരോപിച്ച് പാലക്കാട് ശ്രീകൃഷ്ണപുരത്ത് മാനസികവെല്ലുവിളി നേരിടുന്നയാള്‍ക്ക് ക്രൂരമര്‍ദ്ദനമെന്ന് പരാതി. ശ്രീകൃഷ്ണപുരം സ്വദേശി മുരളീധരനെയാണ് പ്രദേശത്തെ സ്ഥലമുടമ ക്രൂരമായി മര്‍ദിച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read: സോപ്പ് തിന്നുന്ന വീഡിയോ ഇട്ട് യുവതി; കാഴ്ചക്കാരെ ചുറ്റിച്ച വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്ന്

ഒരു കൈകൊണ്ട് പെറുക്കിയെടുക്കാനാകുന്ന അടക്ക മോഷിടിച്ചെന്നാരോപിച്ചാണ് മാനസീക വെല്ലുവിളി നേരിടുന്ന മുരളീധരനെ സ്ഥലമുടമ മര്‍ദ്ദിച്ചത്. പരിക്കേറ്റ് പാടവരമ്പത്ത് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുരളീധരനെ മര്‍ദ്ദിച്ചുവെന്ന് പരാതിയുയര്‍ന്ന പ്രദേശത്തെ സ്ഥലമുടമക്കെതിരെ പരിക്കേറ്റയാളുടെ സഹോദരന്‍ പൊലീസിലും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. സംഭവത്തില്‍ ശ്രീകൃഷ്ണപുരം പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ വിശദമായ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു.

Also Read: ഓസിസിനെ തളയ്ക്കാന്‍ ഇന്ത്യക്ക് 200 റണ്‍സ് വിജയലക്ഷ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News