റിസോർട്ടിൽ സഹായിക്കാനെത്തിയ അച്ഛനെ മകൻ കൊലപ്പെടുത്തി അയർലൻഡിലെ ലാവോസിലുള്ള ഒരു സ്വകാര്യ റിസോർട്ടിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് സഹായത്തിനായി എത്തിയ അച്ഛനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ലാവോസ് കൗണ്ടിയിലെ ബാലിഫിനിലെ ആഡംബര ഹോട്ടലിൽ ഹെൻറി എന്ന യുവാവിനെ കണ്ടതിനെ തുടർന്ന് ഇവിടുത്തെ ജീവനക്കാർ ഹെൻറി യുവാവിന്റെ അച്ഛൻ മാക്ഗോവനെ വിവരം അറിയിച്ചിരുന്നു. തുടർന്ന് യുഎസിൽ നിന്ന് റിസോർട്ടിൽ എത്തിയ അച്ഛനെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.ഹോട്ടലിലെ നീന്തൽ കുളത്തിന് സമീപത്ത് നിന്നാണ് മാക്ഗോവന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യകതമല്ല.
ALSO READ; സിംഹത്തെ വിറപ്പിച്ചു: ‘തലമുറകളുടെ പോരാട്ട’ത്തിൽ ടൈസണെ വീഴ്‍ത്തി ജെയ്ക്ക്
30 കാരനായ യുവാവ് അച്ഛനെ മാരകമായി മർദിച്ചുവെന്നും ഇതാണ് മരണത്തിന് കാരണം ആയതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.സംഭവത്തിൽ ഹെൻറിയുടെ അറസ്റ്റ് രേഖപ്പെടുത്തിയായതായും അവർ അറിയിച്ചു. കൊലക്കുറ്റം അടക്കം ഇയാൾക്കു മേൽ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ ഹെൻറിയെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.ഈ മാസം 18 ന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.
കണക്റ്റിക്കട്ടിലെ ന്യൂ കനാനിൽ താമസിച്ചിരുന്ന മാക്ഗോവൻ ന്യൂയോർക്കിലെ ഒരു നിക്ഷേപ സ്ഥാപനത്തിൽ പങ്കാളിയായിരുന്നു. അദ്ദേഹം മുമ്പ് കോഹൻ, ഡഫി, മക്‌ഗോവൻ ആൻഡ് കോ. എൽഎൽസി, ടോറസ് ക്യാപിറ്റൽ എന്നീ കമ്പനികളുടെ സഹ ഉടമയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here