മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു: വധു ആരെന്നറിയണ്ടേ?

സിനിമ സംവിധായകൻ വിഷ്ണു മോഹന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ സിനിമയുടെ സംവിധായകനാണ് വിഷ്ണു. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വിഷ്ണുവിന്റെ വധു. എഎൻ. രാധാകൃഷ്ണന്റെ വീട്ടിൽ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ നടൻ ഉണ്ണി മുകുന്ദൻ, വിപിൻ, മേജർ രവി എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 3ന് ചേരാനല്ലൂർ വച്ചാണ് വിവാഹം നടക്കുക.

വിഷ്ണുവിന്റെ ആദ്യ ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാൻ. പത്തനംതിട്ട അടൂർ സ്വദേശിയായ വിഷ്ണു മോഹൻ ഇപ്പോൾ തൻ്റെ രണ്ടാം ചിത്രത്തിൻ്റെ പണിപ്പുരയിലാണ്. മേപ്പടിയാൻ്റെ റിലീസിനു മുമ്പു തന്നെ തൻ്റെ രണ്ടാം ചിത്രം വിഷ്ണു മോഹൻ അനൗൺസ് ചെയ്തിരുന്നു. പപ്പ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലും ഉണ്ണി മുകുന്ദനാണ് നായകനാകുന്നത്. വിവാഹ നിശ്ചയ ചടങ്ങിന് പങ്കെടുത്തതിൻ്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കൾ പങ്കുവെച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ ചടങ്ങിൻ്റെ വീഡിയോ പങ്കുവെച്ച് ആശംസകൾ നേർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News