മേര e kyc; റേഷൻ കാർഡ് മസ്റ്ററിങ്ങിന് മൊബൈൽ ആപ്പ്

Ration card

റേഷൻ കാർഡ് മസ്റ്ററിങ്ങിനിനി മൊബൈൽ ആപ്പ്. ആപ്പിന്റെ പ്രവർത്തനം വിജയകരമായാൽ നടപ്പിലാക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഒരാഴ്ച കൂടി ആപ്പിന്റെ സാങ്കേതിക പരിശോധനയുണ്ട്. വിജയകരമായാൽ സ്മാർട്ട് ഫോണിലൂടെ ആപ്പ് വഴി മസ്റ്ററിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

നവംബർ 30 വരെ മസ്റ്ററിങിനുള്ള ഡേറ്റ് നീട്ടിയിട്ടുണ്ട്. 11 വരെ ഐറിസ് സ്കാനർ വഴി മസ്റ്ററിങ്. അതിനു ശേഷം മൊബൈൽ ആപ്പ് വഴി മസ്റ്ററിങ് നടത്തും. 100 ശതമാനം മസ്റ്ററിങ്ങ് പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. മസ്റ്ററിങ് പൂർത്തിയാക്കാത്ത ഒരാൾക്കും അരി നിഷേധിച്ചിട്ടില്ലെന്നും മേര e kyc എന്ന മൊബൈൽ ആപ്പ് ജനങ്ങളിലേക്ക് എത്തുമെന്നും മന്ത്രി അറിയിച്ചു.

Also Read: അതിരപ്പിള്ളി റിസർവ് വനത്തിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് 84.21% എ.എ.വൈ , പി എച്ച് എച്ച് റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിങ് പൂർത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 84.21% എ.എ.വൈ , പി എച്ച് എച്ച് റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിങ് പൂ‍ർത്തീകരിച്ചു. 19,84,134 എ എ വൈ കാർഡ് ഉടമകളിൽ 16,75,686 അം​ഗങ്ങളും 19,84,134 എ എ വൈ കാർഡ് ഉടമകളിൽ 16,75,686 പേരും മസ്റ്ററിങ് പൂ‍ർത്തിയാക്കിയിട്ടുണ്ട്. പി എച്ച് എച്ച് വിഭാഗത്തിൽ 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. 1,29,49049 പേർ ആകെ മസ്റ്ററിങ് നടത്തി.

28 രൂപ 20 പൈസയ്ക്ക് ഈ വർഷവും നെല്ല് സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു. കർഷകർക്ക് ഒരു ആശങ്കയും വേണ്ട കർഷകരുടെ നെല്ല് കർഷകരുടെ നെല്ല് പൂർണമായും സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News